Thursday, April 25, 2024

HomeFeaturesവോൾ ബ്രിറ്റ് നാഗേൽ മിഷനറിസമയാമാം രഥത്തിൽ സഞ്ചരിച്ച ദീ൪ഘദർശി(വയലാറിൻെറ വിശദീകരണം)

വോൾ ബ്രിറ്റ് നാഗേൽ മിഷനറി
സമയാമാം രഥത്തിൽ സഞ്ചരിച്ച ദീ൪ഘദർശി
(വയലാറിൻെറ വിശദീകരണം)

spot_img
spot_img

ആമുഖം

സമയമാം രഥത്തിൽ ഞാൻ
സ്വർഗ്ഗ യാത്ര ചെയ്യുന്നു
എൻ സ്വദേശം കാൺമതിനായ്
ഞാൻ തനിയെ പോകുന്നു.

അര പതീറ്റാണ്ടു മുന്വിറങ്ങിയ അരനാഴിക നേരം എന്ന ചിത്രത്തിലെ ഹൃദയ സ്പർശിയായ ഈ ഗാനം മലയാളി ചുണ്ടിലെ റിംങ്ങ് ട്യൂണാണിന്നും. വാൾ ബ്രിറ്റ് നഗേൽ എന്ന ജർമ്മൻ മിഷനറിയുടെ രചനയായിരുന്നുവെന്നത്
സമ്മതിക്കായ്ക വയ്യ. തികച്ചും യാദൃച്ഛികമായാണ് വയലാർ രാമവർമ്മയീ പാട്ടു കേൾക്കുന്നത്. അന്വേഷണം ഒത്തിണങ്ങി ഇഷ്ടപ്പെടുന്നതും. തേടിയ വള്ളി കാലിൽ ചുറ്റിയ പഴഞ്ചൊല്ലങ്ങിനെ പ്രാവർത്തികമായി. ചില വാക്ക് മിനുക്കു പണിയോടെ അരനാഴികനേരം സിനിമയിലെത്തിച്ചു. പാട്ടിൻെറ പാലാഴി
ഭക്തിയാദരം അപൂർവ്വ സൃഷ്ടിയായി പ്രസിദ്ധി നേടി!

വാൾ ബ്രിറ്റ് നാഗേൽ

1867-മുതൽ 1921 മെയ് 21ാം തിയതി വരെയായിരുന്നു വോൾ ബ്രിറ്റ് നാഗേൽ സായിപ്പിൻെറ ഹൃസ്വമായ ജീവിതകാലം. അതായതു നാഗേൽ സായിപ്പ്
സ്വർഗ്ഗസ്ഥനായിട്ടു ഈയാണ്ടിൽ നൂറ്റൊന്നു വർഷം കഴിഞ്ഞു. ഇഹത്തിലെ 54- വർഷത്തിൽ അദ്ദേഹം മലയാളികൾക്കും നൽകിയ സേവന പരിചയം
സ്തുത്യർഹമാണ്! സമയമാം രഥത്തിൽ ഞാൻ..എത്ര കേട്ടാലും മതിവരാത്ത അർത്ഥ സന്വുഷ്ടമായ വരികൾക്കും രാഗത്തിനും ജന്മം നൽകിയതു ഈ ജർമ്മൻ
പാതിരിയായിരുന്നു! പ്രേക്ഷിത പ്രവർത്തനമായിരുന്നു സന്തുഷ്ട സന്മാർഗ്ഗ ലക്ഷ്യം. അതു ഉന്നം വച്ചു മലയാളം എഴുതാനും വായിക്കാനും പറയാനും പഠിച്ചു. ദൈവ നിമിത്തമെന്നോണം ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ രചനയും തനിച്ചഭ്യസിച്ചു. അതിനു മനസ്സിൽ തട്ടുന്ന ഈണങ്ങളും സ്വയം ചിട്ടപ്പെടുത്തി. വിദേശിയനായിട്ടും മലയാള പദങ്ങളുടെ അരുവൊടിയാതെ അർത്ഥം
മുറിയാതെയുള്ള ശിൽപ്പ വേലകളിന്നും അതിശയോക്തികളായി വിരാജിക്കുന്നു. ദൈവ ഭക്തിയിലോട്ടു മനുഷ്യ മനസുകളെ ആകർഷിപ്പിക്കുന്ന നാഗേൽ സായിപ്പിൻെറ വരികളും രാഗങ്ങളും പോപ്പുലറായി. മരണാനന്തര ചിന്തകൾ വാരി വിതച്ചു. നല്ല വിത്തു പാകി. സ്വർഗ്ഗ രാജ്യത്തിനു അവകാശികളുടെ മനസ്സൊരുക്കി. കൺവെട്ടത്തെ ജനതയെ സൽസ്വഭാവികളാക്കി. മനുഷ്യരെ വല
വീശിപ്പിടിച്ച നല്ല ഇടയനുമായി. നാഗേൽ മിഷൻ എന്നായിരുന്നു അദ്ദേഹം സ്ഥാപിച്ച സഭയ്ക്കു പേരിട്ടത്. പണം ചിലവിട്ട് നാടാകെ ദൈവ പ്രഘോഷണത്തിനു സുവിശേഷ യോഗങ്ങൾ സംഘടിപ്പിച്ചു. പ്രേക്ഷിത
പ്രവർത്തന വിജയം കൈവരിക്കാൻ തന്വടിച്ച ആസ്ഥാന സ്ഥലമായ തൃശൂരിലെ നെല്ലിക്കുന്ന് അനാഥശാലയും സ്ഥാപിച്ചു. പോരാഞ്ഞ് പിൽകാലെ റഹബോത്ത്
സ്ക്കൂളും പിറവി കൊണ്ടു. ആദ്ധ്യാന്മീക വളർച്ചക്കൊപ്പം സംസ്കാര രൂപീകരണവും നേട്ടം കൊണ്ടുവെന്നു സാരം! എൻ യേശു എൻ സങ്കേതം എന്നു ഉറക്കെ സർവ്വേശ്വരനെ വാഴ്ത്തി പുകഴ്ത്തി. ഭക്തിഗാന മജ്ഞരികളാലപിച്ചു.
ആയിരങ്ങളെ ക്രിസ്തു നാമത്തിൽ എളുപ്പം ഒന്നിപ്പിച്ചു പോന്നു.

ചരമ ഗാനം സമയാമാം രഥത്തിൽ

1967-മുതൽ തൃശൂരിലെ നെല്ലിക്കുന്നാണ് തറവാടു വീട്. നാഗേൽ മിഷൻക്കാരുടെ ശവക്കൊട്ടയിലോട്ടുള്ള വഴി ശാല ബസ് സ്റ്റോപ്പിനു തൊട്ടു പിറകിലാണ്.
ശവടക്കമുള്ള സന്ദർഭങ്ങളിലേ അങ്ങോട്ടുള്ള മരപ്പടി തുറക്കൂ. നാലു സൈക്കിൾ ചക്രമുള്ളതാണു സ്റ്റിയറിംങ്ങു ഘടിപ്പിച്ച ശവ വാഹിനി! എന്നാലോ എല്ലായിപ്പോഴും ശവമഞ്ചം പേറുന്ന വണ്ടി പതിയെ ചുവടു വച്ചു
ഉന്തുകയാണു പതിവ്. സംസ്കാര ചടങ്ങു നിർവ്വഹിക്കേണ്ട മുഖ്യ കാർമ്മികൻ തലമുതിർന്ന പാസ്റ്ററായിരിക്കും. സ്വർഗ്ഗ യാത്രക്കിടെ ബൈബിൾ വഹിച്ചയാൾ
വാഹിനിയുടെ മുന്വിലോ പിൻപിലോ ഉണ്ടായിരിക്കുമെന്നതും ശ്രദ്ധേയമാണ്. ശോകമൂകമായ ഈ ഗാനം പതിയെ നീട്ടി ആലപിച്ചാണ് ശുദ്ധ വെള്ള
വസ്ത്രം ധരിച്ചവർ പരേതൻെറ അന്ത്യയാത്ര നയിക്കുക.

എല്ലാ ക്രിസ്തീയ മരണാന്തര വിശ്വാസങ്ങളേയും ഒരേ ദുഃഖ ചരടിൽ കോർക്കാൻ കഴിവുള്ള ലളിതമായ വരികൾ! ശവ വണ്ടിയുരുള്ളുന്ന താളമൊപ്പിച്ചു കൂടെ പാടി നെല്ലിക്കുന്നു നിവാസികളീ ഗാനം ബൈഹാർട്ടാക്കി.
1970- കുട്ടിക്കാലത്തു തന്നെ ഈ വരികൾ സിനിമയിലുമെത്തി. ചിത്രം കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത അരനാഴികനേരം. അതോടെ ഈ
പാട്ടിനോടുള്ള കന്വം നാട്ടുകാരിൽ ആദരവു ഭക്തിയേറി പതിന്മടങ്ങായി. എന്നാലീ വരികളെന്നിൽ തീക്കനലയായി ജ്വലിച്ചു. യതാർത്ഥ കലാകാരനെ
കണ്ടെത്താനുള്ള അന്വേഷണം ആവേശമായി മാറി. കേട്ടറിവുകൾ രസകരമായി നീണ്ടു.

ഭക്തി ഗാന രചനാ അത്ഭുതങ്ങൾ

നാഗേൽ സായ്പ്പ് കാതിനും കരളിനും ഔഷധ വീര്യമേകുന്ന വരികളുടെ ഉപജ്ഞാതവാണ്. മുറിവുണക്കി ആരേയും സൗഖ്യപ്പെടുത്തുന്ന ഈ
രചനകളെല്ലാം നിർവ്വഹിച്ചിരുന്ന പന്തി അതിലും വിശേഷം. കുന്ദംകുളവും കണ്ണൂരുമായിരുന്നു അദ്ദേഹത്തിൻെറ മറ്റു സഭാ പ്രവർത്തന മണ്ഠലങ്ങൾ.
രാത്രികളിലായിരിക്കും നീണ്ട യാത്ര. യോഗത്തിനുള്ള സുവിശേഷ പ്രസംഗം തയ്യാറാക്കുന്ന തിരക്കുണ്ടാവും. മൂഡു കിട്ടിയാൽ താടി ഞെരടി പാട്ടു മൂളും. ഇന്വം പിടിച്ച ട്യൂൺ വന്നാൽ കെങ്കേമമായ പാട്ടെഴുത്തും നടക്കും. വിശ്രമ സഞ്ചാരത്തിലെ സല്ലാപം. കാള വണ്ടി വഹനം. താഴെ പഴഞ്ചാക്കു കൊണ്ടുനിർമ്മിച്ച ഞാത്തു സീറ്റു കാണും വണ്ടിയുടെ അടിവശത്ത്. ഈ
മുക്കാലരക്കാൽ സീറ്റിൻെറ സുഖമാണ് ഉള്ളിൽ പിറക്കുന്ന വരികൾക്കും. ശരറാന്തലിൻെറ തൂക്കിയിട്ട വെളിച്ചം ഈണ പ്രചോദനവും. അതിൽ കിടന്നു
കിങ്ങിണി കേട്ടു ചാഞ്ചാടി ഉത്ഭവിച്ചതാണീ പുണ്യ വരികൾ. ആരാധകരായ ആധുനികർക്കു വിശ്വസിക്കാൻ പ്രയാസം!

സുവിശേഷ-ഗുരുകുല വിദ്യാ ചരിത്രം

എൻെറ അപ്പച്ചൻ സി.എഫ്.ലാസർ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. 1991 മാർച്ച് 9-നാണ് മരിച്ചത്. സ്കൂൾ മേനേജുമെൻറും മാഷു-ടീച്ചർമാരും തൽപര കക്ഷികളായി ആളെ പൊതിയുക പതിവാണ്.
മേൽപറഞ്ഞ റഹബോത്ത് സ്ക്കൂളിൻെറ ഭരണ ചുമതല വഹിച്ചിരുന്നതു മിസ്സിയാണ്. ജർമ്മൻ സായ്പ്പിൻെറ മകളെന്നു കേട്ടറിവ്. മിസ്സിയും അതുകൊണ്ടു തന്നെ ഞളുടെ വീട്ടുകാരുമായി അടുപ്പത്തിലായിരുന്നു. ശാലയുടെ കീഴിലുള്ള റഹബോത്ത് സ്കൂൾ എയ്ഡഡ് തലത്തിലെത്തിക്കാൻ മിസ്സി കുറേ പാടുപ്പെട്ടു. സഭയ്ക്കു നല്ല വരുമാനവും കണ്ടെത്തി. അക്കാലത്തു സർക്കാർ
സ്കൂൾ അല്ലേൽ പള്ളികൂടങ്ങൾ എന്ന തലക്കട്ടിലാണു വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത്. എന്നാൽ മിസ്സിയൊരു സൂത്ര പണിയൊരുക്കി. റഹബോത്തെന്ന പേരിട്ടു. അവരുടെ ഭാഷയിലതിനു സുവിശേഷ യോഗം
ചേരുന്ന സ്ഥലമെന്നു വാദം. ഇക്കാര്യം മേലാധികാരികളെ അപ്പച്ചൻ
വഴിപറഞ്ഞു വിശ്വസിപ്പിക്കാൻ ഭഗീരഥ പ്രയത്നം തന്നെ നടത്തിയിട്ടുണ്ട്. കൈകൂലിയെന്നു കോട്ടാൽ കലി തുള്ളുന്നയാൾ ഉപകാരങ്ങൾക്കു പാരിതോഷികം വാങ്ങില്ലെന്നു മിസ്സിക്കറിയാം. അതുകൊണ്ടു ശാല കൃഷികളായ മരച്ചീനിയും, പയറും ആദി ഫലമായി പൂർവ്വീക കീഴ്വഴക്കമെന്നോണം വീതമെത്തിക്കും.

മിസ്സിയുടെ നേരായ ഉൾക്കാഴ്ച

ഒരിക്കിലതു പോലുള്ള സന്ദർശന വേളയിൽ ഗാനത്തെക്കുറിച്ചു സംശയം ഉന്നയിച്ചു. കാപട്യമേശാത്ത സ്ലിം ബോഡി ക്ഷോഭിക്കുമെന്നു ഉൾഭയം
ഉണ്ടായിരുന്നു. കളർഫുൾ മിഡിക്കുള്ളിലെ ശുഷ്ക്കിച്ച ശരീരത്തിനു വികാരം വച്ചു. മസലു പിടിച്ചു ചീർത്തു. ശാന്തതയോടെ പുഞ്ചിരി തൂകി. മിസ്സി വളരെ ചുരുങ്ങിയ വാക്കുകളിലാണു വിശദീകരണം നൽകിയത്. സഭയുടെ
നന്മയാർന്ന വളർച്ച പാട്ടിലൂടെ ആയിരുന്നു. പപ്പ കണ്ടെത്തിയ എളുപ്പ മാർഗ്ഗം എത്ര ശരി. മലയാള സിനിയിലതു കേട്ടു തുടങ്ങി. പപ്പയേകിയ ദൈവ മഹത്വം വർദ്ധിച്ചു. പരകോടി സന്തോഷമനുഭവിച്ചു! പൊട്ടു മലയാളത്തിലും പാതി ഇംഗ്ലഷുമായി ആശയ
വിനിമയം നടത്തിയിരുന്ന അവരുടെ ശബ്ദം ദൈവ സ്പർശം പോലെ സ്ഫുടമായിരുന്നു. കൂടെ നാഗേൽ സായ്പ്പിൻെറ മറ്റൊരു ഭക്തി ഗാനം ശീലും വാക്കും തെറ്റാതെ പാടി കേൾപ്പിച്ചു. എന്തതിശയമേ ദൈവത്തിൻ സ്നേഹം ഏത്ര മനോഹരമേ…… ഇവിടം കൊണ്ടും അന്വേഷണം നിർത്തലാക്കിയില്ല.

വയലാറിൻെറ വിശദീകരണം

വയലാറിനെ നേരിൽ കണ്ടു കാര്യത്തിൻെറ സത്യ നിഷ്ട അറിയണമെന്ന കൊടും വാശിയിലായി. ശ്രമങ്ങൾ സഫലമായതു പരേതനായ ചാലക്കോട്ടുക്കാരൻ
ജോൺസേട്ടൻ മുഖാന്തിരമാണ്. അന്നദ്ദേഹം മലയാളി ഒരിക്കലും മറക്കാത്ത സിനിമാ സംഗീത സംവിധായകനായിട്ടില്ല. വയലാർ കുടുക്കുള്ള ചോദ്യം കേട്ടിട്ടും മുഖം കറുപ്പിച്ചില്ല. ചിടുങ്ങു പയ്യനെന്നു
പരിഹസിക്കാതെ ശാന്തനായി ഇപ്രകാരം മറുപടി തന്നു.
തികച്ചും ആകസ്മിമായാണു ഫ്യൂണറലിനു പിറകിൽ സഞ്ചരിച്ചിരുന്ന കാർ നിശ്ചലമായത്. മറികടന്നു പോകാൻ ഹോണടിച്ചിട്ടും സൈഡു തന്നില്ല.
പാട്ടിനോടു പണ്ടേ മമതയുള്ളവൻ ചെവിയോർത്തു. ഹൃദയത്തിൽ ആണി പോലെ തറയുന്ന വരികൾ. ഞാനും ഏറ്റുപാടി. നിമഗ്നനായതും അറിയാതെ
കാറിൽ നിന്നിറങ്ങി. അച്ചടക്കത്തിൽ വരിയായി നീങ്ങുന്ന ജനത്തെ അനുഗമിച്ചു. പാടിയും കുത്തിക്കുറിച്ചും മനപാഠമാക്കിയ വരികൾ അതേപടി
ദേവരാജൻ മാഷെ കേൾപ്പിച്ചു. മാഷന്നെന്നെ ജീവിത്തിലാദ്യമായി നിഷേധിച്ചു. ഇതു താങ്കളുടെ രചനയേ അല്ല. പി.ഭാസ്ക്കരൻ മാഷ് ഇതുപോലെ ആദ്യ
വാക്കിൽ ആളെ വീഴ്ത്തുന്ന സ്വഭാവക്കാരനാണ്. ഉദാഹരണം. കായലരികത്തു വലയെറിഞ്ഞപ്പോൾ
വള കുലുക്കിയ സുന്ദരി പെണ്ണു കെട്ടിനു കുറിയടിക്കുന്വോൾ ഒരു നറുക്കിനു ചേർക്കണേ
വല്ലാതാകുന്ന മുഖം കണ്ടു മാഷു സമാധാനിപ്പിച്ചതും നടന്നതു പറയാൻ ഊഴം കിട്ടി. സത്യസന്ധമായ കഥയറിഞ്ഞതോടെ രണ്ടു പേരും ഒത്തു പിടിച്ചു. മാഷ്
ഹാർമോണിയം വായിച്ചു. ഒറ്റയിരുപ്പിനു സാധനം ചിട്ടപ്പെടുത്തി. എന്നാൽ റെക്കോഡിംങ്ങു നടന്നതു വളരെ വൈകിയാണ്. ജർമ്മൻകാരൻെറ
അവകാശികൾ വാക്കാലും കയ്യൊപ്പിട്ടും സമ്മതിച്ച ശേഷം മാത്രം. മരണഘോഷ യാത്രക്കു ബാൻറ് വാദ്യമായിരുന്നു കേട്ടത്. മാഷു പാട്ടിനിട്ട ബേഗ്രൗണ്ടു മ്യൂസിക്കു അവിസ്മരണീയമായില്ലേ? അനുപല്ലവിയിലും അല്ലറ ചില്ലറ മിനുക്കു പണികളുണ്ടായി. ഒരു പാട്ടു ഹിറ്റാകാൻ വേണ്ട നാലു ചേരുവകൾ സമാസമം ഒത്തലിഞ്ഞു. നല്ല വരികൾ. സംഗീതം. ശബ്ദ മാധുരി.
ഉഗ്രരൻ പിക്ച്ചറൈസേഷൻ. വയലാറിൻെറ വെൺശംഖു തുടുത്ത മേക്കപ്പില്ലാത്ത മുഖം പ്രകാശിച്ചു. വൻ
വിജയത്തിലെ ഇരട്ടച്ചിരി കൂടൽമാണിക്യ ജയഭേരിയായി മാറ്റൊലി കൊണ്ടു.

വിവാദ വാദങ്ങൾ ഉപേക്ഷിക്കാം

സിനിമാ പാട്ടെഴുത്തിനു വയലാറിനെ വെല്ലു വിളിക്കാൻ മലയാളത്തിലിന്നേവരെ മറ്റൊരാൾ ഉണ്ടായിട്ടില്ല. ഈ വസ്തുത പ്രഖ്യാപിക്കുന്ന ഫാനുകൾക്കു ഇതൊരു
പോരായ്മയേ അല്ലെന്നു ഈ തലമുറ മനസിലാക്കുക. അത്രേം അംഗീകാരം ധാരാളം മതി.
ആരും ആരുടേയും ആളറിയാതെ കോപ്പിയടിച്ചിട്ടില്ല. ആ പച്ച പരമാർത്ഥം സമർത്ഥിക്കാൻ മാവേലി മക്കളെന്തിനു തകിടം മറിയണം?.
മനുഷ്യനു ദുശ്ശീലങ്ങളെ വെടിയാനും ദൈവ രാജ്യത്തിലെത്താനും പ്രോത്സാഹിപ്പിക്കുന്ന ദൗത്യമാണ് ഭക്തി ഗാനങ്ങൾ പൂർത്തീകരിക്കുന്നത്. ഭാഷയും മതവുമേതായാലും മീഡിയ എന്തായാലും പ്രചാരമേറുന്നതിനൊപ്പം ഭക്തിയുടെ ശക്തിയുമേറുന്നുവെന്നതു കാതലായ മറ്റൊരു പ്രൗഡി. വചനത്തിലെ വേരു വാരി വീണ്ടും വക്കാണവും വയ്യാവേലിയും വളർത്തണ്ടാ. വാക്കു തർക്ക ചർച്ചയുടെ അന്തസത്തയ്ക്കിവിടെ ഫുൾസ്റ്റോപ്പിടാം. ഹസ്തദാനത്തോടെ
മലയാളി മണ്ണിലെ മണിരത്നങ്ങളാകാം!

സി.എൽ. ജോയി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments