Friday, January 21, 2022
spot_img
HomeFeaturesഅധികൃതരുടെ മല്ലെപ്പോക്കും. അനാസ്ഥയും സംരംഭകയുടെ ജീവനെടുത്തു

അധികൃതരുടെ മല്ലെപ്പോക്കും. അനാസ്ഥയും സംരംഭകയുടെ ജീവനെടുത്തു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംരംഭകയുടെ മരണത്തിനു പിന്നില്‍ അധികൃതരുടെ മല്ലെപ്പോക്കും. അനാസ്ഥയും. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലക്കുവേണ്ടി ഭൂമി വിട്ടുനല്‍കി ധനസഹായം പ്രതീക്ഷിച്ചിരുന്നെങ്കുലം ലഭിച്ചിരുന്നില്ല

അധികൃതരുടെ മെല്ലപ്പോക്ക്. ഭൂമി ഏറ്റെടുക്കുന്നതിന് രേഖകള്‍ വാങ്ങിയശേഷം യാഥസമയം പണം നല്‍കാതെ ഫയലുകള്‍ തീര്‍പ്പാക്കാന്‍ വൈകിക്കുന്ന ഉദ്യോഗസ്ഥ നിലപാടുകള്‍ക്കെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്. ഹോളോബ്രിക്‌സ് ആന്‍ഡ് ഇന്റര്‍ലോക്ക് കമ്പനി ഉടമയായ വിളപ്പില്‍ശാല നെടുംകുഴി ചെല്ലമംഗലത്ത് വീട്ടില്‍ രാജി ശിവനെ (48) കമ്പനി വളപ്പിലെ ഷെഡ്ഡിലാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

ഉറിയാക്കോട് ഭാഗത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോളോബ്രിക്‌സ് കമ്പനി കല്ലുമലയിലെ സ്വന്തം ഭൂമിയിലേക്ക് മാറ്റിയിട്ടും ഉയര്‍ച്ച നേടാനായില്ല. കടബാധ്യത കൂടിവന്ന രാജിയെയും കുടുംബത്തെയും ഒടുവില്‍ അധികൃതരുടെ നിസ്സംഗത കൂടുതല്‍ പ്രതിസന്ധിയിലാക്കി.

സര്‍ക്കാര്‍ തങ്ങളില്‍നിന്ന് ഏറ്റെടുത്ത ഭൂമിക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടുമെന്നും കടബാധ്യത തീര്‍ക്കാമെന്നും കരുതി ജീവിച്ചുവന്ന കുടുംബത്തിന് ഒടുവില്‍ ആ പ്രതീക്ഷയും നഷ്ടപ്പെട്ടത് തിരിച്ചടിയായി. കല്ലുമലയില്‍ ഹോളോബ്രിക്‌സ് കമ്പനിയോട് ചേര്‍ന്ന് തന്നെയാണ് രാജിയും കുടുംബവും താമസിച്ചു വരുന്നത്. പത്ത് വര്‍ഷം മുമ്പാണ് കമ്പനി കല്ലുവിളയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

എട്ടോളം ജീവനക്കാരും ഇവിടെ തൊഴിലെടുക്കുന്നുണ്ട്. എല്ലാ വഴികളും അടഞ്ഞതോടെ രാജി ജീവനൊടുക്കുകയായിരുന്നു. എപ്പോഴും സന്തോഷവതിയായി മാത്രം കണ്ടിട്ടുള്ള രാജി കുറച്ചുദിവസമായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവത്രെ. ഏകദേശം ഒരുകോടി രൂപയുടെ സാധനസാമഗ്രികളാണ് ഇവരുടെ സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്.

എന്നാല്‍, കോവിഡും തുടര്‍ന്നുള്ള മാന്ദ്യവും മൂലം ബിസിനസ് മോശമായിരുന്നു. വിളപ്പില്‍ശാലയില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 126 കുടുംബങ്ങളാണ് സര്‍ക്കാറിന്റെ നഷ്ടപരിഹാരത്തിന് കനിവ് കാത്ത് കഴിയുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments