Wednesday, January 19, 2022
spot_img
HomeFeaturesഅമേരിക്കന്‍ ജനസംഖ്യാനിരക്ക് വന്‍ കുറവിലേയ്ക്ക്

അമേരിക്കന്‍ ജനസംഖ്യാനിരക്ക് വന്‍ കുറവിലേയ്ക്ക്

കോര ചെറിയാന്‍

ഫിലഡല്‍ഫിയ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ആരംഭകാലം മുതല്‍ ജനസംഖ്യാ നിരക്കില്‍ വന്‍ കുറവുള്ളതായി സെന്‍സസ് ബ്യൂറോ റിപ്പോര്‍ട്ട്. 2020 ജൂലൈ മുതല്‍ 2021 ജൂലൈ വരെയുള്ള കാലഘട്ടത്തില്‍ ജനനം മൂലവും എമിഗ്രേഷന്‍ മൂലവുമുള്ള അംഗസംഖ്യ വര്‍ധനവ് വെറും 3,92,665 അഥവാ 0.1 ശതമാനം മാത്രം. ജനസംഖ്യ കുറയുവാനുള്ള മുഖ്യകാരണങ്ങള്‍ കോവിഡ്-19 ന്റെ തീവ്രതമൂലം ശക്തമായ കുടിയേറ്റ നിയന്ത്രണവും സാമ്പത്തിക പ്രതിസന്ധിമൂലം ഗര്‍ഭം ധരിച്ചു ശിശുപാലനം നടത്തുവാനുള്ള കാലതാമസവും ആണെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അനേക വര്‍ഷങ്ങളായി അമേരിയ്ക്കന്‍ ജനസംഖ്യയില്‍ തുടര്‍ച്ചയായ കുറവ് ദേശീയതലത്തില്‍ അനുഭവപ്പെട്ടെങ്കിലും 1937 ശേഷം വന്‍കുറവുണ്ടായി പ്രതിവര്‍ഷം വെറും 10 ലക്ഷമായി മാറിയത്.

കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ വിവിധ തരത്തിലുള്ള ആഘാത പീഢനവും വയോധികരടക്കമുള്ള ജനതയുടെ ദാരുണ മരണസംഖ്യാവര്‍ധനവും ജനസംഖ്യാനിരക്കിനെ ശക്തമായി താഴ്ന്നപടിയില്‍ എത്തിച്ചതായി ബ്രൂകിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് മെട്രോപോലിറ്റണ്‍ പോളിസി പ്രോഗ്രാം സീനിയര്‍ ഫെലോ വില്യം ഫ്രേയുടെ പഠനപ്രകാരം പറയുന്നു.

കൊറോണവൈറസ് ബഹുവ്യാപ്ത രോഗവര്‍ധനവ് ക്രമേണ ദൂരീകരിച്ചു മരണസംഖ്യയില്‍ കുറവ് വന്നാലും അമേരിയ്ക്കന്‍ യുവതികളില്‍ പലരും ഗര്‍ഭധാരണവും ശിശുപാലനവും വെറുക്കുന്നതിനാല്‍ ജനസംഖ്യ കുറയുന്നതായി ഫ്രെയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തിലും അമേരിക്കന്‍ ജനതയുടേയും ചിരകാല സ്വപ്ന സാക്ഷാത് കരണമായി കോവിഡ്-19 വ്യാപനവും മരണവും നിശേഷം നിന്നുപോയാലും ജനന നിരക്കു കുറയുന്നതിനാല്‍ ജനസംഖ്യയില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകുവാന്‍ സാധ്യതയില്ലെന്നു ഫ്രെയുടെ പഠനം വെളിപ്പെടുത്തുന്നു.

അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന വൃദ്ധസമൂഹത്തിന്റെ ആരോഗ്യ പരിപാലത്തിനും സാധാരണ സഹായങ്ങള്‍ ചെയ്തു കൊടുക്കുവാനും കൂടുതല്‍ സാമാന്യ വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ക്കു നിയമാനുസരണമായി ഇമിഗ്രേഷന്‍ കൊടുത്തു അമേരിക്കയില്‍ വരുത്തുവാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. യുവ സമൂഹ ആഗമന പ്രതീക്ഷയോടെ അമേരിക്കന്‍ അതിര്‍ത്തികള്‍ ഉദാര മനസ്‌കരതയോടെ യഥേഷ്ടം തുറന്നുകൊടുത്താല്‍ ആദ്യം എത്തുന്നതു ബലിഷ്ഠരായ കൊടും ക്രൂര ക്രിമിനല്‍സ് ആയിരിക്കും. വിവിധ രാജ്യങ്ങളിലുള്ള അമേരിക്കന്‍ എംബസികള്‍ തികച്ചും നിയമാനുസരണം മാത്രം വൃദ്ധരെ ഒഴിവാക്കി യുവസമൂഹത്തിനു എമിഗ്രേഷന്‍ വിസ കൊടുക്കുവാന്‍ ആരംഭിക്കണം.

ജനസംഖ്യാ നിര്‍ണ്ണയം ജനന മരണ കുടിയേറ്റം സംഖ്യകളുടെ അനുപാദം ആസ്പദമാക്കിയാണ്. അതിശയകരമായി അമേരിക്കയില്‍ ആദ്യമായി രാജ്യാന്തര കുടിയേറ്റം ജനനത്തിലും ഉപരിയായി 2020 ജൂലൈ മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവില്‍ 1,48,000 ജനനം മാത്രം ഉള്ളപ്പോള്‍ രാജ്യാന്തര കുടിയേറ്റം 2,45,000 ആയി വര്‍ധിച്ചു. 2021 ഡിസംബര്‍ 6 വരെയുള്ള പൊലീസ് റെക്കോര്‍ഡുകളില്‍ അമേരിക്കയില്‍ കൊല്ലപ്പെട്ട 19,400 ജനതയില്‍ ബഹുഭൂരിപക്ഷവും മതാപിതാക്കളാകുവാനുള്ള പ്രായപരിധിയിലുള്ള യുവതീയുവാക്കളാണ്. ഇവരുടെ ദാരുണ മരണവും ഭാവി ജനനനിരക്കില്‍ സാരമായ കുറവ് സൃഷ്ടിക്കും.

അമേരിയ്ക്കയിലെ 24 സംസ്ഥാനങ്ങളില്‍ ജനന നിരക്കിലും അധികമായി മരണം സംഭവിച്ചു. ഫ്‌ലോറിഡാ സ്റ്റേറ്റില്‍ മാത്രം ജനനത്തിലും അധികമായി 45000-ത്തിലധികം പേര്‍ മരിച്ചെങ്കിലും 2,59,000 കുടിയേറ്റക്കാര്‍ എത്തിചേര്‍ന്നു. തലസ്ഥാന നഗരമായ വാഷിംഗ്ടണ്‍ ഡി.സി. അടക്കം 17 സംസ്ഥാനങ്ങളില്‍ നിന്നും വിവിധ 33 അമേരിക്കന്‍ സംസ്ഥാനങ്ങളിലേക്കു അമേരിക്കന്‍ ജനതതന്നെ വിവിധ കാരണങ്ങളാല്‍ കുടിയേറിയതിനാല്‍ നേരിയതോതിലുള്ള ജനസംഖ്യാ വര്‍ദ്ധനവും ഉണ്ടായതായി എപി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതലും സമ്പന്നരാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ 15 വയസ്സിനും 60 വയസ്സിനും മധ്യേ പ്രായമുള്ളവരുടെ ജനസംഖ്യാ നിരക്ക് 40 വര്‍ഷങ്ങള്‍ക്കുശേഷം സാരമായി കുറഞ്ഞു, വൃദ്ധജനത 18 ശതമാനം മുതല്‍ 30 ശതമാനം വരെ വര്‍ധിച്ചു. 28 രാജ്യങ്ങടങ്ങുന്ന യൂറോപ്യന്‍ യൂണിയനിലെ 2019-ലെ ജനസംഖ്യയായ 51 കോടി 35 ലക്ഷത്തില്‍നിന്നും 12.8 ശതമാനം കുറഞ്ഞു ബ്രിട്ടന്‍ ഒഴികെയുള്ള 27 രാഷ്ട്രങ്ങളിലെ ജനസംഖ്യ 44 കോടി 77 ലക്ഷമായി. 2012 നുശേഷം ജനസംഖ്യ കുറയുവാനുള്ള മുഖ്യകാരണം മരണനിരക്കു കൂടുതലും ജനന നിരക്കു കുറവുമായതായി ഇ.യു. രേഖകളില്‍ പറയുന്നു.

1943 നുശേഷം 1000 ജനങ്ങളില്‍ 10 മരണം സംഭവിച്ചതായി ഇയുവിന്റെ 2020-ലെ ഡേറ്റായില്‍ വെളിപ്പെടുത്തുന്നു. 1918-1919 സ്പാനിഷ് ഫ്‌ളൂ പകര്‍ച്ചവ്യാധിയും ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളും ഒരേ കാലഘട്ടത്തില്‍ ഉണ്ടായപ്പോഴും ആയിരത്തില്‍ 14 മരണം എന്ന അനുപാതം മാത്രമേ ഉണ്ടായതായി ചരിത്ര രേഖകള്‍ വെളിപ്പെടുത്തുന്നുള്ളൂ. 2000-ത്തിനുശേഷം ആധുനീക ചികിത്സാരീതികളുടെ ആവീര്‍ഭാവവും കൂടുതല്‍ ഫലപ്രദമായ മരുന്നുകളുടെ ലഭ്യതയും മരണനിരക്ക് ആയിരത്തില്‍ 8.3 ആയി കുറഞ്ഞതായി സെന്‍സസ് ബ്യൂറോയുടെയും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും സംയുക്ത പഠനത്തില്‍ പറയുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments