Friday, March 29, 2024

HomeHealth and Beautyഒമിക്രോണ്‍ അപകടകാരിയല്ലെന്ന വാദം തെറ്റ്; ആശുപത്രി വാസവും മരണവും കൂടുതല്‍: ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ അപകടകാരിയല്ലെന്ന വാദം തെറ്റ്; ആശുപത്രി വാസവും മരണവും കൂടുതല്‍: ലോകാരോഗ്യ സംഘടന

spot_img
spot_img

ജനീവ: കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, ഒമിക്രോണ്‍ ലോകവ്യാപകമായി ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും നിരക്ക് കൂട്ടുകയാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം.

അടുത്ത ഏതാനും ആഴ്ചകളില്‍ പല രാജ്യങ്ങളുടെയും ആരോഗ്യസംവിധാനങ്ങള്‍ക്ക് നിര്‍ണ്ണായകമായ വെല്ലുവിളിയാണ് ഉണ്ടാകാന്‍ പോകുന്നത്. വൈറസിന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് എല്ലാവരും ഒരുപോലെ ജാഗ്രത പാലിച്ച് പ്രവര്‍ത്തിക്കണമെന്നും ടെഡ്രോസ് അഥാനോം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആരോഗ്യ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെയും പൊതുജനാരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമമായ ഇടപെടലിലൂടെയും നിലവിലെ തരംഗത്തിന്റെ ആഘാതം ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങളും അപകടകാരികളാണ്.

അവ ഒരുപോലെ രോഗപകര്‍ച്ചയ്ക്കും മരണങ്ങള്‍ക്കും കൂടുതല്‍ വൈറസ് വകഭേദങ്ങള്‍ക്കും കാരണമാവും. വൈറസിനെതിരെ പോരാടാനുള്ള ചികിത്സാരീതികളെ സാരമായി ബാധിക്കുകയും ചെയ്യും -അദ്ദേഹം പറഞ്ഞു.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് നിലവില്‍ ആഗോള കൊറോണ വൈറസ് കേസുകളുടെ എണ്ണം 33.35 കോടിയും മരണം 55.5 ലക്ഷവുമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments