ബോഡി ഷെയ്മിങ്ങില്‍ പ്രതികരിച്ച് വിശ്വസുന്ദരി ഹര്‍നാസ് സന്ധു. ലാക്‌മെ ഫാഷന്‍ വീക്കില്‍ നിന്നുള്ള ലുക്കാണ് വിമര്‍ശനത്തിന് വഴിവച്ചത്.
ചിലര്‍ തടിച്ചിയെന്ന് വിളിച്ചു പരിഹസിച്ചതിനാണ് ഹര്‍നാസിന്റെ മറുപടി.
‘നിങ്ങളുടെ ശരീരത്തിന്റെ ആകൃതിയേക്കാള്‍ പ്രധാനമാണ് നിങ്ങളുടെ മനസിന്റെ ആകൃതി..’- എന്ന് കുറിച്ച് കൊണ്ട് ഹര്‍നാസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചു. വണ്ണം വച്ചതിന് ചില കാരണങ്ങള്‍ ഉണ്ടെന്നും തന്നെ അലട്ടുന്ന രോഗാവസ്ഥയെ കുറിച്ചും ഹര്‍നാസ് പറയുന്നു. സിലിയാക് എന്ന രോഗം മൂലമാണ് തനിക്ക് വണ്ണം വയ്ക്കുന്നതെന്ന് വിശ്വസുന്ദരി പ്രതികരിച്ചു.
മോശമായ അഭിപ്രായങ്ങള്‍ കേള്‍ക്കാനും അവഗണിക്കാനും താന്‍ ശക്തയാണ്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടിവരുന്ന എല്ലാവരുടെയും കാര്യം ഇങ്ങനെയല്ല. അതെല്ലാം ബാധിക്കുന്ന ഒട്ടേറെയാളുകളുണ്ടാകും. അവര്‍ക്ക് ഇതെല്ലാം ഭീഷണിയായി തോന്നിയേക്കാമെന്നും ഹര്‍നാസ് പറഞ്ഞു.
ഗോതമ്ബ്, ബാര്‍ലി തുടങ്ങിയ ധാന്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടന്‍ ശരീരത്തിലെത്തുന്നതാണ് തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അവര്‍ പറഞ്ഞു. ഇതുമൂലം ചിലരില്‍ അമിതമായി വണ്ണം കൂടുകയോ, കുറയുകയോ ചെയ്യും. ഇതുകാരണം ഗോതമ്ബ് അടങ്ങിയ ഭക്ഷണങ്ങളും മറ്റ് ചിലതും കഴിക്കാന്‍ പറ്റില്ലെന്നും ഹര്‍നാസ് പറഞ്ഞു.
ഗോതമ്ബ്, ബാര്‍ലി തുടങ്ങിയ ധാന്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടന്‍ ശരീരത്തിലെത്തുക വഴി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്ന അവസ്ഥയാണ് സെലിയാക്. ഒരു ഓട്ടോ ഇമ്യൂണ്‍ അസുഖംകൂടിയാണിത്. ശരീരത്തിന്റെ പ്രതിരോധസംവിധാനം ശരീരത്തിനെതിരേ പ്രവര്‍ത്തിക്കുന്ന അവസ്ഥ. ശരീരഭാരം കൂടാനും കുറയാനും ഇത് കാരണമാകും.