Friday, March 29, 2024

HomeHealth and Beautyകരള്‍ അര്‍ബുദങ്ങളുടെ പ്രധാന കാരണം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറെന്ന് പഠനം

കരള്‍ അര്‍ബുദങ്ങളുടെ പ്രധാന കാരണം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറെന്ന് പഠനം

spot_img
spot_img

കേരളത്തിലെ കരള്‍ അര്‍ബുദ കേസുകള്‍ക്ക് പിന്നുള്ള പ്രധാന കാരണം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം മൂലമുള്ള കരള്‍വീക്കമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 15 പ്രധാന ആശുപത്രികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

2018 മെയ്ക്കും 2020 ഏപ്രിലിനും ഇടയില്‍ ഹെപാറ്റോസെല്ലുലാര്‍ കാര്‍സിനോമ എന്ന കരള്‍ അര്‍ബുദം ബാധിച്ച 1217 രോഗികളുടെ ഡേറ്റ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. ഇവരില്‍ 44 ശതമാനം രോഗികള്‍ക്കും അര്‍ബുദ കാരണമായത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 40 ശതമാനം രോഗികളെ അര്‍ബുദത്തിലേക്ക് കൊണ്ട് പോയത് മദ്യപാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കരളില്‍ കൊഴുപ്പ് അമിതമായി അടിയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവര്‍ ഡിസീസ്. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിങ്ങനെ രണ്ട് വിധത്തിലുണ്ട് ഫാറ്റി ലിവര്‍ രോഗം. ഇതില്‍ ആദ്യത്തേത് പൊതുവേ മദ്യപാനികള്‍ക്ക് വരുന്നതും രണ്ടാമത്തേത് മദ്യപാനം മൂലമല്ലാത്തതുമാണ്.

കരള്‍ ഭാരത്തിന്റെ 5-10 ശതമാനത്തിനും മുകളില്‍ കൊഴുപ്പായി മാറുമ്പോഴാണ് ഇതൊരു ഫാറ്റി ലിവറാകുന്നത്. കരള്‍ വീര്‍ക്കാന്‍ ഇത് കാരണമാകും. ഈ രോഗം മൂര്‍ച്ഛിക്കുന്നത് ആദ്യം നോണ്‍ ആല്‍ക്കഹോളിക് സ്റ്റിയേറ്റോഹെപ്പറ്റൈറ്റിസിലേക്കും പിന്നീട് കരള്‍ അര്‍ബുദത്തിലേക്കും ഫൈബ്രോസിസിലേക്കും നയിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments