മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറെ മഹാരാഷ്ട്ര സര്‍ക്കാരിൻറെ ചിരി അംബാസിഡറായി നിയമിക്കും.
സംസ്ഥാന സര്‍ക്കാരിൻറെ സ്വച്ഛ് മുഖ് അഭിയാൻ പദ്ധതിക്കായിരിക്കും സച്ചിൻ അംബാസിഡറാകുക.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേര്‍ന്ന് സച്ചിനുമായി ഇതിന് കരാര്‍ ഒപ്പിടും. ഇന്ത്യൻ ഡെൻറല്‍ അസോസിയേഷൻറെ നേതൃത്വത്തില്‍ വായയുടെ ശുചിത്വം മുൻ നിര്‍ത്തി നടപ്പാക്കുന്ന പദ്ധതികളില്‍ ഒന്നാണിത്. ഇത്തരത്തില്‍ ശരിരത്തിലെ വായ, പല്ല്, മോണ എന്നിവയുചെ ആന്തരിക ശുചിത്വത്തെ കുറിച്ച് ആളുകളെ ബോധവാൻമാരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിൻറെ ഭാഗമായി ദിനവും പല്ല് തേക്കുക, വായ കഴുകുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, സിഗരറ്റ് ഒഴിവാക്കുക, വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ദന്തരോഗവിദഗ്ദ്ധനെ സന്ദര്‍ശിക്കുക തുടങ്ങി ഈ ദൗത്യം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന അഞ്ച് പ്രധാന സന്ദേശങ്ങളും ഡെൻറല്‍ അസ്സോസിയേഷൻ മുന്നോട്ട് വെക്കുന്നു.