ബെയ്ജിങ്: കോവിഡ് ക്ലസ്റ്റര്‍ വളരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ചൈനീസ് നഗരമായ ഗുവാങ്ഷുവില്‍ രണ്ടിടത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ചൈനയുടെ തെക്കന്‍ വ്യാവസായികോല്‍പാദന മേഖലയാണ് ഗുവാങ്ഷു. പുതിയതായി 11 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്.
നഗരത്തില്‍ നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഒന്നരക്കോടിയാളം ജനങ്ങളുള്ള നഗരമാണ് ഗുവാങ്ഷു. എത്രത്തോളം പേരെ ലോക്ഡൗണ്‍ബാധിക്കുമെന്ന കാര്യം വ്യക്തമല്ല. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദമാണ് മേഖലയില്‍ വ്യാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രാദേശിക സമ്പര്‍ക്കത്തിലൂടെ 30 പേര്‍ക്ക് ഇവിടെ രോഗം വന്നിട്ടുണ്ട്. കോവിഡിന്‍റെ പ്രഭവകേന്ദ്രമായി കരുതുന്ന ചൈനയില്‍ ആകെ 91,122 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 4636 പേര്‍ മരിച്ചു. നിലവില്‍ 337 പേര്‍ ചികിത്സയിലുണ്ട്. ഇന്നലെ 23ഉം.
അതിനിടെ, പക്ഷിപ്പനിയുടെ H10N3 വകഭേദം ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവിലാണ് പക്ഷിപ്പനി വൈറസിനെ മനുഷ്യനില്‍ കണ്ടെത്തിയത്.
പക്ഷിപ്പനി പടര്‍ത്തുന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ് വൈറസിന്‍റെ നിരവധി വകഭേദങ്ങള്‍ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഒ5ച8 ഉള്‍പ്പെടെയുള്ള വകഭേദങ്ങള്‍ മനുഷ്യനില്‍ പടരുന്ന കേസുകള്‍ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒ10ച3 വകഭേദം ഇതാദ്യമായാണ് മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത്.
സെയ്ജിയാങ് നഗരത്തിലെ 41കാരനിലാണ് പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിഫാമുകളില്‍ നിന്നാണ് രോഗം പകരുന്നതെന്നും പകര്‍ച്ചവ്യാധിയായി മാറാനുള്ള സാധ്യത വളരെ കുറവാണെന്നും അധികൃതര്‍ വ്യക്തമാക്കി.