കോവിഡ് ഡെല്‍റ്റ വകഭേദങ്ങള്‍ (Delta Virus B.1.617.2) ഒരാളില്‍ നിന്നു 510 പേരിലേക്കു വരെ പകരാന്‍ സാധ്യതയെന്ന് വിദഗ്ധര്‍.. ജനിതകമാറ്റത്തിന് മുന്‍പ് കേവലം 23 പേരിലേക്കാണ് സംക്രമിച്ചിരുന്നത്. അതുപോലെ രോഗികളില്‍ നിന്നു പുറത്തു വരുന്ന സ്രവകണികളില്‍ ഭാരം കുറഞ്ഞവ വായുവില്‍ കുറേ നേരെ തങ്ങി നില്‍ക്കാനും സാധ്യതയുണ്ട്.
അതുകൊണ്ട് മൂന്നോ നാലോ പേരുള്ള ചെറു കൂടിചേരുകളില്‍ പോലും ശരീരദൂരം പാലിക്കാന്‍ കര്‍ശനമായി ശ്രദ്ധിക്കണം. ഇതെല്ലാം കണക്കിലെടുത്ത് ഇരട്ട മാസ്ക്കാണ് (സര്‍ജ്ജിക്കല്‍ മാസ്ക് + തുണിമാസ്ക്) ധരിക്കേണ്ടത്.
അതിനിടെ ഏതാനും മാസങ്ങള്‍ക്കകം കോവിഡ് മൂന്നാം തരംഗം ഉണ്ടാവാനിടയുണ്ടെന്ന് പ്രവചിക്കപ്പെടുന്നുണ്ട്. മഹാമാരി തരംഗങ്ങള്‍ സ്വാഭാവികമായി ഉണ്ടാകുന്നതല്ല. നമ്മള്‍ ഉണ്ടാക്കുന്നതാണ്. പണ്ട് കാലങ്ങളില്‍ മഹാമാരികള്‍ നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന തരംഗങ്ങളിലൂടെയാണ് കടന്നു പോയിട്ടുള്ളത്. അക്കാലത്ത് രോഗത്തെപറ്റിയും നിയന്ത്രണരീതികളെസംബന്ധിച്ചുമുള്ള ശാസ്തീയ വിവരങ്ങള്‍ വളരെ കുറവായിരുന്നു.
ഇപ്പോഴാവട്ടെ രോഗനിയന്ത്രണത്തിനുള്ള പൊതുജനാരോഗ്യ ഇടപെടാലുകളെ സംബന്ധിച്ച് വ്യക്തമായ ധാരണകളുണ്ട്. വാക്‌സീനുകളും എത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും പ്രത്യേകിച്ചും അതിവ്യാപന സാധ്യതയുള്ള ഡെല്‍റ്റ വൈറസ് വകഭേദം (Delta Virus B.1.617.2) ആവിര്‍ഭവിച്ചിട്ടുള്ള സാഹചര്യത്തില്‍ കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
കോവിഡ് നിയന്ത്രണത്തിനായി നമ്മുടെ കൈയിലുള്ള ശക്തവും ഫലപ്രദവുമായ മാര്‍ഗം മാസ്ക് ധാരണം തന്നെയാണ്. വാക്‌സീന്‍ ലഭ്യമായതിനു ശേഷവും മാസ്കിന്റെ സാമൂഹ്യ വാക്‌സിന്‍ (Social Vaccine) എന്ന പ്രസക്തി കുറഞ്ഞിട്ടില്ല. പ്രത്യേകിച്ചും ഡെല്‍റ്റാവൈറസ് വകഭേദം ആവിര്‍ഭവിച്ച സാഹചര്യത്തില്‍. പ്രധാനമായും ശ്രദ്ധിക്കേണ്ടത് മാസ്ക് മാറ്റേണ്ട അവസരങ്ങളിലെല്ലാം (ആഹാരം, പാനീയങ്ങള്‍ കഴിക്കുക) മറ്റുള്ളവരുമായി ശരീരദൂരം പാലിക്കാന്‍ ജാഗ്രത കാട്ടുക എന്നതാണ്.
പ്രത്യേകിച്ചും വീട്ടിനുള്ളില്‍. വീടിന് പുറത്തുപോയി തിരികെ വരുന്നവര്‍ മാസ്ക് തുടര്‍ന്നും വീട്ടിനുള്ളിലും മറ്റുള്ളവരുമായി ഇടപെടുന്ന അവസരങ്ങളിലെല്ലാം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.