Sunday, September 15, 2024

HomeHealth and Beautyആശങ്ക വിതച്ച് കോവിഡ് വകഭേദങ്ങള്‍; വ്യാപനവും തീവ്രതയും കൂടുതല്‍

ആശങ്ക വിതച്ച് കോവിഡ് വകഭേദങ്ങള്‍; വ്യാപനവും തീവ്രതയും കൂടുതല്‍

spot_img
spot_img

ആശങ്കയ്ക്കു വഴിവച്ച വകഭേദമായ ഡെല്‍റ്റ പ്ലസ് കേരളത്തിലെ പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. കൂടിയ വ്യാപന സാധ്യതയും തീവ്രതയുമാണ് ഈ വകഭേദത്തിന്റെ പ്രത്യേകത. ഡെല്‍റ്റ വകഭേദത്തിന് വളരെ വേഗത്തില്‍ ജനിതക മാറ്റം സംഭവിക്കുന്നതും ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നു. ഇപ്പോഴുള്ള വാക്‌സീന്‍ ഇതിന് എത്രത്തോളം ഫലപ്രദമാകും എന്നതിലും ആശങ്കയുണ്ട്.

കോവിഡിന്റെ 4 വകഭേദങ്ങളാണ് ലോകാരോഗ്യ സംഘടന ഇതുവരെ അംഗീകരിച്ചിരിക്കുന്നത്. യുകെ വകഭേദമായ ആല്‍ഫ, സൗത്ത് ആഫ്രിക്കന്‍ വകഭേദം ബീറ്റ, ബ്രസീലില്‍ കണ്ടെത്തിയ ഗാമ, ഇന്ത്യന്‍ വകഭേദം ഡെല്‍റ്റ എന്നിവയാണവ. ഇതില്‍ രോഗവ്യാപന ശേഷിയും തീവ്രതയും കൂടിയ ഇനമാണ് ഡെല്‍റ്റ.

ഇതില്‍ തന്നെ ജനിതക മാറ്റം സംഭവിച്ചതാണ് ഡെല്‍റ്റ പ്ലസ് (B.1.617.2.1 or AY.1). വൈറസ് വകഭേദങ്ങളെ “വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’, “വേരിയന്റ് ഓഫ് കണ്‍സേണ്‍’ എന്നിങ്ങനെ രണ്ടു തരത്തിലാണ് തിരിച്ചിരിക്കുന്നത്.

ഡെല്‍റ്റ പ്ലസിനെ “വേരിയന്റ് ഓഫ് കണ്‍സേണ്‍’ ആയി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു കഴിഞ്ഞു. സാധാരണ ഗതിയില്‍ വൈറസുകളില്‍ ജനിതക മാറ്റം സംഭവിക്കുമ്പോള്‍ പകരാനുള്ള സാധ്യത കൂടുകയും രോഗത്തിന്റെ തീവ്രത കുറയുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഡെല്‍റ്റ വകഭേദങ്ങളില്‍ കാണാന്‍ കഴിയുന്നത് ഉയര്‍ന്ന തീവ്രതയും വ്യാപനവുമാണ്.

ഇന്ത്യയില്‍ ഒടുവില്‍ കണ്ടെത്തിയ ഡെല്‍റ്റ പ്ലസ് വകഭേദത്തില്‍ സൗത്ത് ആഫ്രിക്കയിലെ ബീറ്റാ വേരിയന്റില്‍ കാണപ്പെട്ട പ്രത്യേകതകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ പുതിയ വകഭേദത്തിനെതിരെ ജാഗ്രത ശക്തമാക്കാനാണ് ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശം.

ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ വാക്‌സീന്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നു. രോഗി ഗുരുതര അവസ്ഥയില്‍ എത്തുന്നതില്‍ നിന്ന് സംരക്ഷണം ഒരുക്കാന്‍ വാക്‌സീന് കഴിഞ്ഞു. എന്നാല്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തെ ചെറുത്തു നിര്‍ത്താന്‍ വാക്‌സീനു കഴിയുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.

ഈ വകഭേദത്തിനെതിരെ വാക്‌സീന്‍ ഫലപ്രദമായില്ലെങ്കില്‍ പുതിയ വാക്‌സീന്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത് എത്രത്തോളം ഫലപ്രദമാകും, എത്ര സമയത്തിനുള്ളില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയും തുടങ്ങിയ സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments