Tuesday, April 29, 2025

HomeHealth and Beautyഫിലിപ്പീന്‍സ് സുന്ദരി ഫ്യൂഷിയ ആന്‍ രവേനയ്ക്ക് മിസ് ഇന്‍റര്‍നാഷനല്‍ ട്രാന്‍സ് ജെന്‍ഡര്‍ കിരീടം 

ഫിലിപ്പീന്‍സ് സുന്ദരി ഫ്യൂഷിയ ആന്‍ രവേനയ്ക്ക് മിസ് ഇന്‍റര്‍നാഷനല്‍ ട്രാന്‍സ് ജെന്‍ഡര്‍ കിരീടം 

spot_img
spot_img

ബാങ്കോക്: മിസ് ഇന്‍റര്‍നാഷനല്‍ ട്രാന്‍സ് ജെന്‍ഡര്‍ -2022 കിരീടം ഫിലിപ്പീന്‍സ് സുന്ദരി ഫ്യൂഷിയ ആന്‍ രവേനയ്ക്ക് ട്രാന്‍സ് ജെന്‍ഡര്‍ യുവതികള്‍ക്കായി നടത്തുന്ന ഏറ്റവും വലിയ സൗന്ദര്യ മത്സരത്തിൽ 22 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് രവേന കിരീടം ചൂടിയത്.

കൊളംബിയയുടെ ജാസ്മിന്‍ ജിമനസ് രണ്ടാമതും ഫ്രാന്‍സിന്‍റെ ഏല ഷാനല്‍ മുന്നാം സ്ഥാനത്തും എത്തി.

ഫിലിപ്പീനിലെ സെബു പ്രവിശ്യയില്‍ നിന്നുള്ള 27 കാരിയായ രവേന ഒരു സംരംഭകയാണ്. ഇതേ മത്സരത്തില്‍ വിജയകിരീടം ചൂടുന്ന മൂന്നാമത്തെ ഫിലിപ്പീന്‍ സുന്ദരി കൂടിയാണിവര്‍. 2015ല്‍ ട്രിക്സ്ടിയ മാരിസ്റ്റെല്ലയും 2012ല്‍ കെവിന്‍ ബാലടും മിസ് ഇന്‍റര്‍നാഷനല്‍ ആ‍യിരുന്നു.

സമൂഹത്തിന് വേണ്ടി എന്ന നിലക്ക് ‘ട്രാന്‍സ് ജെന്‍ഡര്‍ ക്വീന്‍’ കിരീടം ചൂടുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്‍ എന്നതായിരുന്നു രവേന നേരിട്ട ചോദ്യം.

അവര്‍ ഉത്തരമായി നല്‍കിയത് മനുഷ്യത്വത്തെ കുറിച്ചാണ്. “ഈ നേട്ടം ജനങ്ങളെ പ്രചോദിപ്പിക്കും. പിന്നെ, മനുഷ്യന്‍റെ സൗന്ദര്യം ഒത്തിരി അറിവില്‍ മാത്രമല്ല, സ്നേഹിക്കുവാനും പരസ്പരം ബഹുമാനിക്കാനുമുള്ള ഹൃദയത്തിലും മറ്റുള്ളവരെ ശ്രദ്ധിച്ചിരിക്കാനുള്ള കാതിലും അന്യരെ സഹായിക്കാന്‍ നീട്ടുന്ന കൈകളിലുമാണ്,” രവേന പറഞ്ഞു.

“പരസ്പരം സ്നേഹവും സമാധാനവും ഐക്യവും പുലര്‍ത്തുക എന്നതാണ് എന്‍റെ സന്ദേശം. ഈ നിമിഷത്തില്‍ നമുക്ക് ചെയ്യാനാകുന്നത് അതാണ്,” സമത്വത്തെ കുറിച്ചുള്ള രവേനയുടെ ഈ കാഴ്ചപ്പാടാണ് കിരീടത്തിലേക്ക് എത്തിച്ചത്.

തായ്‍ലന്‍ഡിലെ പട്ടായയില്‍ ശനിയാഴ്ചയാണ് ഫിനാലെ നടന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments