റെറ്റീനയുടെ കേന്ദ്രഭാഗമായ മക്യൂളയ്ക്ക് താഴെ മഞ്ഞ നിറത്തിലുള്ള കൊഴുപ്പിന്റെ നിക്ഷേപങ്ങള്‍ കാണപ്പെടുന്നതു ഹൃദ്രോഗത്തിന്റെ കാരണമാകാം.
കാഴ്ച ശക്തിയെ പൂര്‍ണമായോ ഭാഗികമായോ ബാധിക്കാന്‍ ഹൃദ്രോഗം കാരണമാകാം. അമൗരോസിസ് ഫ്യൂഗക്‌സ് എന്നാണ് ഈ താത്ക്കാലിക കാഴ്ച നഷ്ടത്തിന് പേര്. മുപ്പത് മിനിറ്റോ അതിലധികമോ ഇത് നീണ്ടു നിന്നേക്കാം.
നേരത്തെ കാഴ്ചയ്ക്ക് യാതൊരു പ്രശ്‌നമില്ലാത്തവര്‍ക്കും ചിലപ്പോള്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ചെറിയ മാറ്റങ്ങള്‍ കാഴ്ചശക്തിയില്‍ ഉണ്ടാകാം.
കണ്ണിലെ കോര്‍ണിയ്ക്ക് ചുറ്റും അര്‍കസ് സെനിലിസ് എന്ന വലയവും ഹൃദയാഘാതത്തിന് മുന്‍പ് കാണപ്പെടാം. കോര്‍ണിയയുടെ കോണുകളില്‍ പൂപ്പിളിനും ഐറിസിനും മുകളിലുള്ള വട്ടത്തിലുള്ള കോശസംയുക്തത്തിലാണ് വലയം രൂപപ്പെടുക.
കണ്ണിലെ രക്തധമനികള്‍ വളരെ നേര്‍ത്തതും ലോലമായതുമാണ്. ഇവയ്ക്കുണ്ടാകുന്ന ക്ഷതവും ഹൃദയം പരിശോധിക്കാന്‍ സമയമായെന്ന സൂചന നല്‍കുന്നു.