Friday, October 11, 2024

HomeHealth and Beautyഅമേരിക്കയില്‍ 80 ശതമാനം പേരിലും പടരുന്നത് ഡെല്‍റ്റ വകഭേദം; വാക്‌സിനേഷന്‍ വേഗത്തിലാക്കി

അമേരിക്കയില്‍ 80 ശതമാനം പേരിലും പടരുന്നത് ഡെല്‍റ്റ വകഭേദം; വാക്‌സിനേഷന്‍ വേഗത്തിലാക്കി

spot_img
spot_img

ന്യൂയോര്‍ക്ക്: ആദ്യമായി ഇന്ത്യയില്‍ തിരിച്ചറിഞ്ഞ കോവിഡ് ‘ഡെല്‍റ്റ’ വകഭേദം അതിവേഗം അമേരിക്കയില്‍ പടരുന്നതായി റിപ്പോര്‍ട്ട്്. യു.എസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൊത്തം രോഗികളില്‍ 80 ശതമാനവുമിപ്പോള്‍ ഡെല്‍റ്റ വകഭേദം സ്ഥിരീകരിക്കുന്നവരാണ്. വാക്‌സിനേഷന്‍ വേഗത്തിലാക്കി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന തിരക്കിലുള്ള ബൈഡന്‍ ഭരണകൂടത്തിന് പുതിയ വ്യാപനം കടുത്ത ഭീഷണി ഉയര്‍ത്തുകയാണ്.

ഡെല്‍റ്റ അഥവാ, ബി.1.617.2 എന്ന വകഭേദമാണിപ്പോള്‍ പുതിയ രോഗികളില്‍ 80 ശതമാനത്തിലേറെ പേരിലും കണ്ടെത്തുന്നത്. മിസോറി, കന്‍സാസ്, ഇയോവ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യൂട്ട, കൊളറാഡോ സംസ്ഥാനങ്ങളില്‍ നാലില്‍ മൂന്നും ഇതാണ്.

ഫൈസര്‍, മോഡേണ കമ്പനികളുടെ വാക്‌സിനുകളാണ് അമേരിക്ക കൂടുതലായി പൗരന്മാര്‍ക്ക് നല്‍കുന്നത്.

അതേ സമയം, ഡെല്‍റ്റ വകഭേദത്തിന്‍െറ വ്യാപനം അപകടകരമാണെന്ന് അമേരിക്കയിലെ പകര്‍ച്ച വ്യാധി വിഭാഗം വിദഗ്ധന്‍ ഡോ. ആന്‍റണി ഫൗചി മുന്നറിയിപ്പ് നല്‍കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments