Tuesday, April 16, 2024

HomeHealth and Beautyകോവിഡിന്റെ പുതിയ ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതല്‍: ലോകാരോഗ്യ സംഘടന

കോവിഡിന്റെ പുതിയ ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതല്‍: ലോകാരോഗ്യ സംഘടന

spot_img
spot_img

ജനീവ: ഇന്ത്യയില്‍ സ്ഥിരീകരിച്ച കോവിഡിന്റെ പുതിയ ഉപവകഭേദം ബിഎ 2.75ന് വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന.

പുതിയ വകഭേദത്തെക്കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്. ആഗോളതലത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ ശേഖരിച്ച്‌ കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഡബ്ള്യുഎച്ച്‌ഒ വ്യക്‌തമാക്കി.

ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഉപവകഭേദം നിലവില്‍ പത്ത് രാജ്യങ്ങളില്‍ സ്‌ഥിരീകരിച്ചതായും ഡബ്ള്യുഎച്ച്‌ഒ മുഖ്യ ശാസ്‌ത്രജ്‌ഞ സൗമ്യ ഗോപിനാഥന്‍ പറഞ്ഞു. വ്യാപനശേഷിയേറിയ വകഭേദമാണെന്നും കൂടുതല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോ എന്നതില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments