Wednesday, April 24, 2024

HomeHealth and Beautyമങ്കിപോക്‌സ്: വസൂരിക്കെതിരായ വാക്‌സീന്‍ ഫലപ്രദം, 6-13 ദിവസം അതീവ ശ്രദ്ധവേണം

മങ്കിപോക്‌സ്: വസൂരിക്കെതിരായ വാക്‌സീന്‍ ഫലപ്രദം, 6-13 ദിവസം അതീവ ശ്രദ്ധവേണം

spot_img
spot_img

ന്യൂഡല്‍ഹി: മങ്കിപോക്‌സിനെതിരേ വസൂരിക്കെതിരായ വാക്‌സീന്‍ ഫലപ്രദമെന്ന് കണ്ടെത്തല്‍. എന്നാല്‍ മങ്കിപോക്‌സ് ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കോ വരാന്‍ സാധ്യതയുള്ളവര്‍ക്കോ ചില രാജ്യങ്ങള്‍ വസൂരിക്കെതിരായ വാക്‌സീന്‍ നല്‍കുന്നുണ്ട്. എന്നാല്‍, ലബോറട്ടറി ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ റിസ്‌ക് വിഭാഗത്തില്‍പെടുന്നവര്‍ക്കാണു ലോകാരോഗ്യ സംഘടന ഔദ്യോഗികമായി വസൂരി വാക്‌സീന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് യുഎഇയില്‍നിന്നു കൊല്ലത്ത് എത്തിയ ആള്‍ക്കു സ്ഥിരീകരിച്ച സാഹചര്യത്തില്‍, ജാഗ്രത വേണം എന്നു ലോകാരോഗ്യ സംഘടനയുടെ വക്താവ് താരിഖ് ജസറിവിക്. കോവിഡ്‌പോലെ വ്യാപനഭീതി മങ്കിപോക്‌സിനെക്കുറിച്ചില്ലെന്നും സ്ഥിതി നിയന്ത്രണവിധേയം ആണെന്നും ‘മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രോഗലക്ഷണമുള്ളവരുമായി അടുത്തിടപഴകിയവരാണു റിസ്‌ക് വിഭാഗത്തിലുള്ളതെന്നും താരിഖ്

മങ്കിപോക്‌സിനു കാരണമായ വൈറസ് രോഗലക്ഷണമുള്ളവരുമായി അടുത്തിടപഴകുമ്പോഴാണ് സാധാരണഗതിയില്‍ പടരുന്നത്. തിണര്‍ത്തുപൊട്ടുന്നതു വഴിയുള്ള സ്രവങ്ങള്‍, ചിരങ്ങ് തുടങ്ങിയവയാണു രോഗം പടര്‍ത്തുക. രോഗബാധയുള്ളവരുടെ വസ്ത്രം, കിടക്ക, തോര്‍ത്ത്, രോഗബാധയുള്ളവര്‍ ഉപയോഗിച്ച പാത്രങ്ങള്‍ എന്നിവയിലും വൈറസ് നിലനില്‍ക്കാനുള്ള സാധ്യതയുണ്ട്.

വൈറസ് അപകടകരമായ രീതിയിലേക്കു വളരാന്‍ (ഇന്‍കുബേഷന്‍ പീരിയഡ് പിന്നിട്ട്) 6-13 ദിവസം വരെയെടുക്കും. ഇതു സമൂഹവ്യാപനഘട്ടത്തിലാണോയെന്ന കാര്യം ലോകാരോഗ്യ സംഘടന പഠനവിധേയമാക്കുന്നുണ്ട്. നിലവില്‍ 63 രാജ്യങ്ങളില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. 9200 കേസുകളുണ്ട്. അടുത്തയാഴ്ച വീണ്ടും യോഗം ചേരും. ഇപ്പോഴത്തെ നടപടികള്‍ വിലയിരുത്തി മാറ്റം വരുത്തേണ്ട കാര്യങ്ങളെക്കുറിച്ചു രാജ്യങ്ങള്‍ക്കു നിര്‍ദേശം നല്‍കും.

വൈറസ് പെരുകാന്‍ കൂടുതല്‍ സമയം വേണമെന്നതിനാല്‍ രോഗലക്ഷണവും മറ്റും ഒരാളില്‍ പ്രകടമാകാന്‍ സമയമെടുക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments