Wednesday, April 23, 2025

HomeHealth and Beautyഏറ്റവും കൂടുതല്‍ വജ്രം പതിപ്പിച്ച മോതിരം; സ്വാ ഡയമണ്ട്‌സിന് ലോക റെക്കോര്‍ഡ്

ഏറ്റവും കൂടുതല്‍ വജ്രം പതിപ്പിച്ച മോതിരം; സ്വാ ഡയമണ്ട്‌സിന് ലോക റെക്കോര്‍ഡ്

spot_img
spot_img

കോഴിക്കോട്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമെന്ന റെക്കോര്‍ഡ് ഇന്ത്യയില്‍ നിന്നുള്ള സ്വാ ഡയമണ്ട്‌സ് നേടി.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് തുടങ്ങി ലോകത്തെ സുപ്രധാന ബഹുമതികളാണ് കേരളത്തിലെ മലപ്പുറത്തു രൂപകല്‍പ്പന ചെയ്ത വജ്രമോതിരം കരസ്ഥമാക്കിയത്.

24679 പ്രകൃതിദത്ത വജ്രക്കല്ലുകള്‍ പതിപ്പിച്ച പിങ്ക് ഓയിസ്റ്റര്‍ മഷ്‌റൂമിന്റെ മാതൃകയിലുള്ള ദി ടച്ച്‌ ഓഫ് ആമി എന്ന മോതിരത്തിനാണ് ആഗോള ബഹുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ 12638 വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമെന്ന മുന്‍ റെക്കോര്‍ഡ് സ്വ ഡയമണ്ട്സ് പഴങ്കഥയാക്കി മാറ്റി.

‘മോസ്റ്റ് ഡയമണ്ട് സെറ്റ് ഇന്‍ വണ്‍ റിങ്’ എന്ന വിഭാഗത്തില്‍ ഗിന്നസ് ബഹുമതി നേടിയ മോതിരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും ലൈഫ് സ്റ്റൈല്‍ ആക്സസറി ഡിസൈനില്‍ പോസ്റ്റ്‌ ഗ്രാജ്വെഷന്‍ നേടിയ കോഴിക്കോട് സ്വദേശിനി റിജിഷ .ടി.വിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സ്വാ ഡയമണ്ട്സ് ഉടമയായ കേപ്പ്സ്റ്റോണ്‍ കമ്ബനിയാണ് ഈ അപൂര്‍വ്വ നേട്ടം രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നത്. മോതിരത്തില്‍ വജ്രം പതിപ്പിക്കാന്‍ മാത്രം 90 ദിവസങ്ങള്‍ വേണ്ടി വന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments