Friday, April 19, 2024

HomeHealth and Beautyറെഡ് മീറ്റ്, തണുത്ത ഭക്ഷണം എന്നിവ വൈകിട്ട് ആറിനു ശേഷം കഴിക്കരുത്

റെഡ് മീറ്റ്, തണുത്ത ഭക്ഷണം എന്നിവ വൈകിട്ട് ആറിനു ശേഷം കഴിക്കരുത്

spot_img
spot_img

വൈകിട്ട് ആറിനുശേഷം റെഡ് മീറ്റ്, തണുത്ത ഭക്ഷണം എന്നിവ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമെന്ന് വിദഗ്ധര്‍.

വൈകുന്നേരം ദഹനവ്യവസ്ഥയുടെ വേഗം പെട്ടെന്ന് കുറയാറുണ്ട്. അതിനാല്‍ ഈ സമയത്ത് കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പുമൊക്കെ കുറവുള്ള ലഘുവായ ഭക്ഷണവിഭവങ്ങള്‍ കഴിക്കുന്നതാകും ഉത്തമം. ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ വൈകുന്നേരം ആറു മണിക്ക് ശേഷം ഒഴിവാക്കുന്നത് അമിതവണ്ണം വരാതിരിക്കാനും ദഹനസംവിധാനത്തെയും ആരോഗ്യത്തെയും പരിപാലിക്കാനും സഹായിക്കും.

ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയിട്ടുള്ള റെഡ് മീറ്റ് രാത്രി കാലങ്ങളില്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രോട്ടീന്റെ സമ്പന്ന സ്രോതസ്സാണെങ്കിലും ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റ് രാത്രി കാലങ്ങളില്‍ പരമാവധി ഒഴിവാക്കണം. ഇവ ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്നതും ഇവയില്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നതുമാണ് കാരണം.

ശീതീകരിച്ച് ദീര്‍ഘനാള്‍ സൂക്ഷിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഹൈഡ്രജനേറ്റഡ് ഓയിലുകളും പഞ്ചസാരയും ഉപ്പും കാലറിയും അധികമായ അളവില്‍ ചേര്‍ന്നിട്ടുണ്ടാകും. ഇതിന്റെ പോഷകമൂല്യവും കുറവാണ്. ഇത്തരം ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഗ്യാസ് നിറച്ച മധുരപാനീയങ്ങളില്‍ അമിതമായ അളവില്‍ പഞ്ചസാരയും കാലറിയും അടങ്ങിയിരിക്കുന്നുകാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് എന്നറിയപ്പെടുന്ന ഗ്യാസ് നിറച്ച മധുരപാനീയങ്ങളില്‍ അമിതമായ അളവില്‍ പഞ്ചസാരയും കാലറിയും അടങ്ങിയിരിക്കുന്നു. ഇവയും വൈകുന്നേരം ആറിന് ശേഷം ഒഴിവാക്കേണ്ടതാണ്.

ചീസ് ചേര്‍ത്ത് ഉണ്ടാക്കുന്ന പല വിഭവങ്ങളും ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്‌ട്രോള്‍, സോഡിയം എന്നിവ അടങ്ങിയതാണ്. ഇവയും വൈകുന്നേരത്തിന് ശേഷം ഒഴിവാക്കണം.

ഐസ്‌ക്രീമിനോട് നോ പറയാന്‍ ഒരു വിധം ആളുകള്‍ക്കൊന്നും കഴിഞ്ഞെന്ന് വരില്ല. പക്ഷേ ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലെ പഞ്ചസാര രാത്രി കാലങ്ങളില്‍ ഇതിനെ അനുയോജ്യമല്ലാത്ത ഭക്ഷണമാക്കുന്നു.

സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്‌ട്രോളുമെല്ലാം അടങ്ങിയതാണ് ഫ്രഞ്ച് ഫ്രൈസ്.

സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്‌ട്രോളുമെല്ലാം അടങ്ങിയ ഫ്രഞ്ച് ഫ്രൈസ് ആറു മണിക്ക് ശേഷം ഒഴിവാക്കുന്നത് ഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments