Friday, March 29, 2024

HomeHealth and Beautyമങ്കിപോക്‌സ് ലൈംഗിക ബന്ധത്തിലൂടെ പകരുന്നു; എണ്ണം കുറയ്ക്കണമെന്ന് പുരുഷന്മാരോട് ലോകാരോഗ്യ സംഘടന

മങ്കിപോക്‌സ് ലൈംഗിക ബന്ധത്തിലൂടെ പകരുന്നു; എണ്ണം കുറയ്ക്കണമെന്ന് പുരുഷന്മാരോട് ലോകാരോഗ്യ സംഘടന

spot_img
spot_img

വാഷിങ്ടണ്‍: മങ്കിപോക്‌സിന്റെ പശ്ചാത്തലത്തില്‍ പുരുഷന്‍മാര്‍ ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന. രോഗബാധയെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.

രോഗബാധക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്ത് 98 ശതമാനം കേസുകളും ഗേ, ബൈസെക്ഷ്വല്‍, പുരുഷന്‍മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍മാര്‍ എന്നിവരിലാണ് കണ്ടെത്തിയതെന്ന് ഡബ്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗീബര്‍സിയുസ് പറഞ്ഞു. ഇത്തരക്കാര്‍ സ്വയം സംരക്ഷിക്കാന്‍ തയാറാകണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടു.

പുരുഷന്‍മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍മാര്‍ സുരക്ഷിതമായ തെരഞ്ഞെടുക്കലുകള്‍ നടത്തണം. ഇക്കാലത്ത് ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കുകയാണ് ഉചിതം.രോഗം ബാധിച്ചവര്‍ ഐസോലേഷനില്‍ കഴിയണം. മറ്റുള്ളവരുമായി ബന്ധപ്പെടാതിരിക്കുകയും പുതിയ ലൈംഗിക പങ്കാളികളെ ഉണ്ടാക്കുകയും ചെയ്യരുതെന്ന് ലോകാരോഗ്യസംഘടന മേധാവി നിര്‍ദേശിച്ചു.

അതേസമയം, യു.എസ് സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്റേഷന്‍ പുരുഷന്‍മാര്‍ ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന് നിര്‍ദേശിക്കുന്നില്ല. എന്നാല്‍, ശാരീരികമായി ബന്ധപ്പെടുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് അവരുടെ നിര്‍ദേശം.

രോഗയുമായോ അവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ് എന്നിവയുമായോ ബന്ധപ്പെടുന്നവര്‍ക്ക് മങ്കിപോക്‌സ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. കുട്ടികളിലും ഗര്‍ഭിണിയായ സ്ത്രീകളില്‍ മങ്കിപോക്‌സ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments