Friday, January 17, 2025

HomeHealth and Beautyദീര്‍ഘനേരം ഇരിക്കുന്നത് പത്ത് സിഗരറ്റ് വലിക്കുന്നതിന് സമാനമെന്ന്

ദീര്‍ഘനേരം ഇരിക്കുന്നത് പത്ത് സിഗരറ്റ് വലിക്കുന്നതിന് സമാനമെന്ന്

spot_img
spot_img

ദീര്‍ഘനേരം ഇരിക്കുന്നത് പത്ത് സിഗരറ്റ് വലിക്കുന്നതിന് സമാനമെന്ന് വിദഗ്ധര്‍. അമിത രക്തസമ്മര്‍ദം, കുടവയര്‍, ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്, ഹൃദ്രോഗം, അര്‍ബുദം തുടങ്ങി ദീര്‍ഘനേരത്തെ ഇരിപ്പ് ഭാവിയില്‍ ഒരാള്‍ക്ക് സമ്മാനിക്കാവുന്ന രോഗങ്ങള്‍ നിരവധിയാണ്.

ജോലി സ്ഥലത്തായാലും, കാറിലായാലും ടിവിക്ക് മുന്നിലായാലും മണിക്കൂറുകള്‍ നീളുന്ന ഇരിപ്പ് ഒഴിവാക്കേണ്ടത് തന്നെയാണ്. യാതൊരു ശാരീരിക പ്രവര്‍ത്തനങ്ങളുമില്ലാതെ ഒരു ദിവസം എട്ട് മണിക്കൂറിലധികം ഇരിക്കുന്നത് അമിതവണ്ണവും പുകവലിയും ഉയര്‍ത്തുന്നതിന് സമാനമായ അപടകസാധ്യതകള്‍ ഉണ്ടാക്കുമെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

എത്ര മാത്രം കുറച്ച് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നോ അത്രയും ആരോഗ്യകരമായ ജീവിതം സാധ്യമാണ്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് പലരും വീടുകള്‍ക്കുള്ളിലേക്ക് ഒതുങ്ങി കൂടുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ദീര്‍ഘനേരം ഇരിക്കുന്നത് കാലുകളിലെയും നിതംബത്തിലെയും ഗ്ലൂട്ടിയല്‍ പേശികളെ ദുര്‍ബലപ്പെടുത്തും. ഈ പേശീകള്‍ ദുര്‍ബലമാകുന്നത് എളുപ്പം വീഴാനും പരുക്കേല്‍ക്കാകാനുമുള്ള സാധ്യത വര്‍ധിപ്പിക്കും. അധികം ശരീരം അനങ്ങാതെ ഇരിക്കുന്നത് കൊഴുപ്പും പഞ്ചസാരയുമൊക്കെ ദഹിക്കാതിരിക്കാന്‍ കാരണമാകും.

ഇത് ചയാപചയ, ദഹനപ്രശ്നങ്ങളുണ്ടാക്കും. ഇടുപ്പിനും സന്ധികള്‍ക്കും പ്രശ്നങ്ങളുണ്ടാക്കാനും ദീര്‍ഘനേരത്തെ ഇരിപ്പ് വഴിവയ്ക്കും. ശരിയായ വിധത്തിലല്ല ഇരിക്കുന്നതെങ്കില്‍ പുറം വേദന അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ശ്വാസകോശത്തിനും ഗര്‍ഭപാത്രത്തിനും വന്‍കുടലിനും അര്‍ബുദമുണ്ടാക്കാന്‍ ദീര്‍ഘനേരത്തെ ഇരിപ്പ് കാരണമാകുമെന്ന് ചില പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.

വെറുതെ ഇരിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്ത് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കി വയ്ക്കുകയാണ് ഈ പ്രശ്നങ്ങള്‍ക്കുള്ള പോംവഴി. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടവര്‍ അര മണിക്കൂര്‍ കൂടുമ്പോഴെങ്കിലും ഒന്ന് എഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കണം.

ഫോണില്‍ സംസാരിക്കുമ്പോഴും ടിവി കാണുമ്പോഴും നടക്കാന്‍ സാധിക്കുമെങ്കില്‍ നല്ലത്. ഇടയ്ക്കിടെ എഴുന്നേറ്റ് നില്‍ക്കുകയും ഇരിക്കുകയും വേണം. നിന്നു കൊണ്ട് ജോലി ചെയ്യാവുന്ന സ്റ്റാന്‍ഡിങ്ങ് ഡെസ്ക് പോലുള്ള ആശയങ്ങളും പരീക്ഷിച്ച് നോക്കാവുന്നതാണ്.

ഈ ചെറിയ നടപടിക്രമങ്ങളിലൂടെ കൂടുതല്‍ കലോറി കത്തിച്ച് കളയാനും ഭാരം കുറയ്ക്കാനും കൂടുതല്‍ ഊര്‍ജ്ജം കൈവരിക്കാനും സാധിക്കുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments