Monday, October 7, 2024

HomeHealth and Beautyവാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 100 ഡോളര്‍ ഇന്‍സെന്റീവുമായി ഹാരിസ് കൗണ്ടി

വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 100 ഡോളര്‍ ഇന്‍സെന്റീവുമായി ഹാരിസ് കൗണ്ടി

spot_img
spot_img

പി പി ചെറിയാന്‍

ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍) : ഹൂസ്റ്റണില്‍ മലയാളികള്‍ ധാരാളമായി തിങ്ങി പാര്‍ക്കുന്ന ഹാരിസ് കൗണ്ടിയില്‍ പുതുതായി കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 100 ഡോളര്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ചു കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗോ

ആഗസ്റ്റ് 17 ചൊവ്വാഴ്ചയാണ് ഈ പുതിയ ഉത്തരവ് ജഡ്ജി പുറപ്പെടുവിച്ചത് , ആഗസ്റ്റ് 31 വരെയാണ് ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടാകുക . ഇതനുസരിച്ച് കോവിഡ് വാക്‌സിന്‍ ഫസ്റ്റ് ഡോസ് സ്വീകരിക്കുന്നവര്‍ക്ക് 100 ഡോളറിന് അര്‍ഹത ലഭിക്കും .

ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്തിലൂടെ വാക്‌സിന്‍ സ്വീകരിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക . അമേരിക്കന്‍ റസ്ക്യൂ പ്ലാന്‍ അനുസരിച്ച് ഹാരിസ് കൗണ്ടിക്ക് ഫെഡറല്‍ ഫണ്ടായി ലഭിച്ച 900 മില്യണ്‍ ഡോളറില്‍ നിന്നും 2.3 മില്യണ്‍ ഡോളറാണ് ഇന്‍സെന്റീവിനായി മാറ്റി വച്ചിരിക്കുന്നതെന്ന് ജഡ്ജി പറഞ്ഞു .

വാക്‌സിന്‍ സ്വീകരിക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക് ഇത് പ്രചോദനമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു . പ്രീപെയ്ഡ് കാര്‍ഡ് ആയിട്ടാണ് 100 ഡോളര്‍ നല്‍കുന്നത് .

ഹൂസ്റ്റണില്‍ കോവിഡ് 19 വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കി കോവിഡിനെ പ്രതിരോധിക്കുന്നതിനാണ് കൗണ്ടി ശ്രമിക്കുന്നത് .

സൗത്ത് വെസ്റ്റ് ടെക്‌സസ് റീജിയണല്‍ അഡൈ്വസറി കൗണ്‍സിലിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 300 ശതമാനം വര്‍ദ്ധനവാണ് കോവിഡ് കേസ്സുകളില്‍ ഉണ്ടായിരിക്കുന്നത് . ഹാരിസ് കൗണ്ടിയിലെ അര്‍ഹരായ 57 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ ഇതിനകം ലഭിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments