പ്രായഭേദമന്യേ കോവിഡ് വാക്‌സീന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച എല്ലാവര്‍ക്കും എട്ട് മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാന്‍ യുഎസിലെ ആരോഗ്യ വിദഗ്ധര്‍ ഗവണ്‍മെന്‍റിനോട് ശുപാര്‍ശ ചെയ്തു.
സെപ്റ്റംബറില്‍ ബൂസ്റ്റര്‍ ഡോസുകളുടെ വിതരണം ആരംഭിക്കാനാണ് പദ്ധതിയെന്ന് അമേരിക്കന്‍ ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കയില്‍ കോവിഡ് ഡെല്‍റ്റ വകഭേഗം അതിവേഗം പടരുന്ന സാഹചര്യത്തിലാണ് ഇത്.
2020 അവസാനവും 2021 തുടക്കത്തിലും വാക്‌സീന്‍റെ അവസാന ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, നഴ്‌സിങ് ഹോം അന്തേവാസികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്കാകും ആദ്യം ബൂസ്റ്റര്‍ ഡോസ് നല്‍കുക. വാക്‌സീന്‍ എടുത്ത് ആറു മാസങ്ങള്‍ക്കപ്പുറം അതിന്‍റെ സംരക്ഷണം കുറഞ്ഞു വരുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
സഹരോഗാവസ്ഥകളുള്ള പ്രായമായവരിലാണ് ഇത് പ്രത്യേകിച്ചും ദൃശ്യമായത്. ദുര്‍ബലമായ പ്രതിരോധ സംവിധാനമുള്ളവര്‍ക്ക് വാക്‌സീന്‍റെ മൂന്നാമത് ഡോസ് നല്‍കാനുള്ള അനുമതി ഫൈസര്‍-ബയോഎന്‍ടെക്ക്, മൊഡേണ കമ്പനികള്‍ക്ക് അമേരിക്ക നേരത്തെ നല്‍കിയിരുന്നു.
18 വയസ്സിന് മുകളില്‍ പ്രായമായ അമേരിക്കക്കാരില്‍ 72 ശതമാനവും വാക്‌സീന്‍റെ ഒരു ഡോസ് എങ്കിലും എടുത്തപ്പോള്‍ 62 ശതമാനം പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചതായി സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ചൂണ്ടിക്കാട്ടി. അമേരിക്കയ്ക്ക് പുറമേ ഫ്രാന്‍സ്, ഇസ്രായേല്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങാന്‍ തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ലോകാരോഗ്യ സംഘടന ഇതു വരെ ബൂസ്റ്റര്‍ ഡോസുകള്‍ ശുപാര്‍ശ ചെയ്തിട്ടില്ല. ഒരു വാക്‌സീന്‍ പോലും ലഭിക്കാത്ത പാവപ്പെട്ട രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വാക്‌സീന്‍ ലഭ്യമാക്കിയ ശേഷം മതി ബൂസ്റ്റര്‍ ഡോസ് എന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന.