കാമുകന് വേണ്ടി ജീവന്‍ പണയപ്പെടുത്തുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
എച്ച്‌ഐവി പോസിറ്റീവായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവെച്ചുകൊണ്ടാണ് പെണ്‍കുട്ടി തന്റെ പ്രണയം തെളിയിച്ചിരിക്കുന്നത്. അസമിലെ സുവല്‍കുച്ചി മേഖലയിലാണ് സംഭവം നടന്നത്. 15 വയസ്സ് മാത്രമാണ് പെണ്‍കുട്ടിയുടെ പ്രായം. ഹാജോയിലെ സത്‌ഡോലയില്‍ നിന്നുള്ള എയ്ഡ്‌സ് രോഗബാധിതനുമായി ഫെയ്‌സ്ബുക്കിലൂടെയാണ് പെണ്‍കുട്ടി പ്രണയത്തിലായത്. മൂന്ന് വര്‍ഷം കൊണ്ട് അവരുടെ പ്രണയം വളരെ ദൃഢമായി.
പെണ്‍കുട്ടി കാമുകനൊപ്പം വീടു വിട്ട് ഇറങ്ങിപ്പോയതായും പിന്നീട് മാതാപിതാക്കള്‍ തിരികെ കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇപ്പോള്‍, വളരെ വിചിത്രമായ ഒരു കാര്യമാണ് 15കാരി ചെയ്തിരിക്കുന്നത്. സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം പെണ്‍കുട്ടി സ്വന്തം ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അതേസമയം, കാമുകനെ ഹാജോ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.