Friday, March 29, 2024

HomeHealth and Beautyഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരുന്നു കഴിക്കുന്ന സംസ്ഥാനം കേരളം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരുന്നു കഴിക്കുന്ന സംസ്ഥാനം കേരളം

spot_img
spot_img

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരുന്നു കഴിക്കുന്ന സംസ്ഥാനം കേരളമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്.

കേരളത്തില്‍ പ്രതിവര്‍ഷമുള്ള ആളോഹരി മരുന്നു ചെലവു 2567 രൂപയാണ്. ഇതില്‍, 88.43% ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്നതാണെന്നും മറുപടിയിലുണ്ട്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൗണ്ടറില്‍ നിന്നു നേരിട്ടു വാങ്ങുന്നത് 11.57%.

ഏറ്റവും കുറച്ചു മരുന്നു കഴിക്കുന്നതു ബിഹാറിലാണ്. ഇവിടെ, ആളോഹരി മരുന്നു ചെലവ് 298 രൂപ മാത്രം. ഡോക്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ മരുന്നു കുറിച്ചു നല്‍കുന്നതു ഹിമാചല്‍പ്രദേശ്, ബംഗാള്‍, ഹരിയാന, പഞ്ചാബ്, യുപി, കേരളം എന്നിവിടങ്ങളിലും ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള കൗണ്ടര്‍ വില്‍പന കൂടുതല്‍ അസം, ഉത്തരാഖണ്ഡ്, ബിഹാര്‍, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലുമാണ്.

ആളോഹരി മരുന്നു ചെലവ് കൂടുതല്‍
കേരളം 2567 രൂപ
ഹിമാചല്‍ പ്രദേശ് 1700 രൂപ
ബംഗാള്‍ 1499 രൂപ
ആന്ധ്രപ്രദേശ് 1488 രൂപ
യുപി 1118 രൂപ
പഞ്ചാബ് 1224 രൂപ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments