Tuesday, April 16, 2024

HomeHealth and Beautyആസ്ബറ്റോസ് സമ്പര്‍ക്കവും പുകവലിയും അര്‍ബുദ സാധ്യത 30 % കൂട്ടും

ആസ്ബറ്റോസ് സമ്പര്‍ക്കവും പുകവലിയും അര്‍ബുദ സാധ്യത 30 % കൂട്ടും

spot_img
spot_img

പുകവലിക്കാരിലും ആസ്ബറ്റോസുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരിലും ശ്വാസകോശാര്‍ബുദത്തിനുള്ള സാധ്യത 30 ശതമാനം വര്‍ധിപ്പിക്കുമെന്ന് ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

വൈറ്റമിന്‍ എ യും ബീറ്റാകരോട്ടിനും ആണ് ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത രണ്ട് കാര്യങ്ങള്‍ ആണ്. വൈറ്റമിന്‍ എ ഒരു ആന്റിഓക്‌സിഡന്റാണ്. ബീറ്റാകരോട്ടിന്‍ ആകട്ടെ ഒരു സസ്യാധിഷ്ഠിത കരോട്ടിനോയ്ഡും. ഇവ രണ്ടും ചേര്‍ന്നാല്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണത്രേ.

18134 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ പുകവലിക്കാരും പുകവലിക്കാത്തവരും ആസ്ബറ്റോസുമായി സമ്പര്‍ക്കം വരുന്ന ജോലികള്‍ ചെയ്യുന്നവരും ഉണ്ടായിരുന്നു. ഇവര്‍ക്ക് നാലുവര്‍ഷക്കാലം മുപ്പതു ഗ്രാം വീതം ബീറ്റാകരോട്ടിനും ഒപ്പം 25000 കഡ വൈറ്റമിന്‍ എ യുടെ ഡമ്മി ഗുളികകളും നല്‍കി. പുകവലിക്കാരിലും ആസ്ബറ്റോസ് അനുബന്ധ തൊഴിലാളികളിലും കാന്‍സര്‍ സാധ്യത 30 ശതമാനം വര്‍ധിച്ചതായി കണ്ടു.

പുകവലിക്കാര്‍ ദീര്‍ഘകാലം ബീറ്റാകരോട്ടിന്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കരുതെന്ന് മയോക്ലിനിക്കും മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ബീറ്റാകരോട്ടിന്‍ അടങ്ങിയ ഭക്ഷണം സുരക്ഷിതമാണെന്നു മാത്രമല്ല ചിലയിനം കാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. കാരറ്റ്, ചുവന്ന കാപ്‌സിക്കം, മഞ്ഞ നിറത്തിലുള്ള പച്ചക്കറികള്‍, ചീര, ആപ്രിക്കോട്ട്, മാങ്ങ, പപ്പായ ഇവയെല്ലാം ബീറ്റാകരോട്ടിന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ആണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments