Wednesday, October 4, 2023

HomeHealth and Beautyവിഷാദരോഗ സാധ്യത കുറയും ദിവസേന നട്‌സ് കഴിക്കണം

വിഷാദരോഗ സാധ്യത കുറയും ദിവസേന നട്‌സ് കഴിക്കണം

spot_img
spot_img

വിഷാദരോഗ സാധ്യത കുറയ്ക്കാന്‍ ദിവസേന നട്‌സ് കഴിക്കണം. ബദാം, വാള്‍നട്സ്, കശുവണ്ടി, ഹേസല്‍നട്സ്, പിസ്ത, ബ്രസീല്‍ നട്സ് പോലുള്ള നട്സ് വിഭവങ്ങള്‍ ദിവസേന കഴിക്കുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. ദിവസവും 30 ഗ്രാം നട്സ് കഴിക്കുന്നത് വിഷാദരോഗ സാധ്യത 17 ശതമാനം വരെ കുറയ്ക്കുമെന്ന് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

യുകെ ബയോബാങ്കിലെ ശരാശരി 58 വയസ്സ് പ്രായമുള്ള 13,000 പേരുടെ ഡേറ്റയാണ് പഠനത്തിനായി പരിശോധിച്ചത്. ഇവര്‍ നട്സ് കഴിക്കുന്നതിന്റെ തോത് ഒരു ചോദ്യാവലി വഴി രേഖപ്പെടുത്തുകയും ഇവരുടെ വിഷാദരോഗ ലക്ഷണങ്ങളും ആന്റി ഡിപ്രസന്റുകളുടെ ഉപയോഗവും നിരീക്ഷിക്കുകയും ചെയ്തു. പഠനത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്കാര്‍ക്കും വിഷാദരോഗം ഉണ്ടായിരുന്നില്ല.

നട്സില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ക്ക് ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ടെന്നും ഇത് മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്നും ഹൂസ്റ്റണ്‍ യുടി ഹെല്‍ത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ലോകേഷ് ഷഹാനി പറയുന്നു. ഇവയിലെ അര്‍ജിനൈന്‍, ഗ്ലൂട്ടമൈന്‍, സെറൈന്‍, ട്രിപ്റ്റോഫാന്‍ പോലുള്ള അമിനോ ആസിഡുകളും മൂഡ് മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നട്സില്‍ വൈറ്റമിന്‍ ഇയും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇവയും ശാരീരിക, മാനസിക ആരോഗ്യത്തിന് നല്ലതാണ്. സ്പെയ്നിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് പഠനത്തിനു നേതൃത്വം നല്‍കിയത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments