രാത്രിയിലെ അമിത മൂത്ര ശങ്ക പ്രോസ്റ്റേറ്റ് കാന്‍സര്‍ ലക്ഷണമാകാം. പുരുഷന്മാരിലെ പ്രത്യുല്‍പാദന വ്യവസ്ഥയുടെ ഭാഗമായ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടാകുന്നത്. സാവധാനത്തില്‍ വളരുന്നതിനാല്‍ തന്നെ മിക്കവരും പ്രോസ്റ്റേറ്റ് കാന്‍സറിന് ചികിത്സ തേടാറില്ല. രാത്രിയില്‍ പലതവണ മൂത്രശങ്ക തോന്നുന്നത് പ്രോസ്റ്റേറ്റിന്റെ പ്രശ്‌നമാകാം. എന്നാല്‍ അഞ്ചില്‍ ഒരാള്‍ വീതമേ ഇത് മനസ്സിലാക്കുന്നുള്ളൂ.
തൊലിയിലെ കാന്‍സര്‍ കഴിഞ്ഞാല്‍ പുരുഷന്മാരെ ബാധിക്കുന്ന രണ്ടാമത്തെ കാന്‍സര്‍ ആണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. അമേരിക്കയിലെ പുരുഷന്മാരില്‍ ഏഴില്‍ ഒരാള്‍ വീതം പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ചവരാണ്.
ലണ്ടനിലെ കിങ് എഡ്വാര്‍ഡ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 29 ശതമാനം പേരും പ്രായമായതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു കരുതുന്നവരാണെന്നു കണ്ടു. ബാക്കിയുള്ളവരില്‍ 43 ശതമാനം പേരും ഡോക്ടറെ കാണുകയുമില്ല.
ഹാര്‍വഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ ഒരു പഠനമനുസരിച്ച് മാസത്തില്‍ 20 തവണയിലധികം സ്ഖലനം സംഭവിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത 20 ശതമാനം കുറയ്ക്കുമെന്നു കണ്ടു. 20 കളിലും 40 കളിലും പ്രായമുള്ള പുരുഷന്മാരില്‍ ആണ് രോഗസാധ്യത കുറയുന്നത്. പ്രോസ്റ്റേറ്റില്‍ നിന്നു കാന്‍സറിനു കാരണമാകുന്ന വസ്തുക്കള്‍ നീക്കം ചെയ്യപ്പെടുന്നതു മൂലമാകാം തുടര്‍ച്ചയായ സ്ഖലനം പ്രോസ്റ്റേറ്റ് കാന്‍സറില്‍ നിന്ന് സംരക്ഷണമേകുന്നത്.