രാവിലെ ഉണര്‍ന്നാലുടന്‍ കുടിക്കുന്ന ബെഡ് കോഫി വില്ലനെന്ന് ഡോക്ടര്‍മാര്‍. വെറുംവയറ്റില്‍ കാപ്പി കുടിക്കുന്നത് സ്‌ട്രെസ് ഹോര്‍മോണുകളായ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നിവയെ പുറന്തള്ളും. കോര്‍ട്ടിസോള്‍ ആവശ്യമാണെങ്കിലും രാവിലെ കൂടിയ അളവില്‍ കോര്‍ട്ടിസോള്‍ ശരീരം പുറപ്പെടുവിക്കുന്നത് അനാവശ്യമായ സമ്മര്‍ദം വരാന്‍ കാരണമാകും.
രാത്രി മുഴുവന്‍ ഉറങ്ങി രാവിലെ എണീക്കുമ്പോഴേക്ക് ശരീരത്തില്‍ ജലാംശം കുറവായിരിക്കും. രാവിലെ എണീറ്റാലുടന്‍ കാപ്പി കുടിച്ചാല്‍ അത് ശരീരത്തില്‍ കൂടുതല്‍ ജലദൗര്‍ലഭ്യം ഉണ്ടാക്കുകയെ ഉള്ളൂ. അതുകൊണ്ട് രാവിലെ എണീറ്റാലുടന്‍ കാപ്പി കുടിക്കും മുന്‍പ് ഒരു വലിയ ഗ്ലാസ് വെള്ളം കുടിക്കണം. ഒരു നാരങ്ങ പിഴിഞ്ഞു ചേര്‍ത്ത വെള്ളമാണെങ്കില്‍ ഏറെ നല്ലത്.
കാപ്പി വെറുംവയറ്റില്‍ കുടിച്ചാല്‍ ശരീരം കോര്‍ട്ടിസോള്‍ ഉല്‍പാദിപ്പിക്കാന്‍ കാരണമാകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടെന്നു കൂടുകയും ചെയ്യും. അതുകൊണ്ട് ഫൈബറും പ്രോട്ടീനും ധാരാളമടങ്ങിയ, ചിയ സീഡ്‌സ് പോലുള്ള ഭക്ഷണം കഴിച്ച് ദിവസം തുടങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. മുട്ടയും പ്രോട്ടീന്‍ ഭക്ഷണമാകയാല്‍ കഴിക്കാം.
വ്യായാമം ചെയ്യാതെ കാപ്പി കുടിക്കുന്നത് സ്‌ട്രെസും ഉത്കണ്ഠയും വര്‍ധിപ്പിക്കും. അതുകൊണ്ട് വര്‍ക്കൗട്ട് ചെയ്തതിനു ശേഷം മാത്രമേ കാപ്പി കുടിക്കാവൂ. ഉണര്‍ന്നാലുടന്‍ നടക്കാന്‍ പോകുന്നതും നല്ലതാണ്.
എന്നീല്‍ ഉണര്‍ന്നെണീറ്റ് കുറഞ്ഞത് ഒന്നര മണിക്കൂര്‍ കഴിഞ്ഞേ കാപ്പി കുടിക്കാവൂ. ഹോര്‍മോണുകളുടെ സന്തുലനം സാധ്യമാക്കാനാണിത്. ഉണര്‍ന്നാലുടന്‍ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കൂടുകയും കുറയുകയും ചെയ്യും. ഇത് ആരോഗ്യകരമായ നാഡീവ്യവസ്ഥയുടെ സൂചനയാണ്. പ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യത്തെയും ഇത് സൂചിപ്പിക്കുന്നു. ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്താനും കോര്‍ട്ടിസോളിന്റെ അളവ് ബാലന്‍സ് ചെയ്യാനും എഴുന്നേറ്റ് 90 മിനിറ്റിനു ശേഷം കാപ്പി കുടിക്കുന്നതാണ് നല്ലത്.