Friday, March 29, 2024

HomeHealth and Beautyവിഷാദവും മാനസിക സമ്മര്‍ദവും വരെ ഓറല്‍ കാന്‍സറിനു കാരണമാകാം

വിഷാദവും മാനസിക സമ്മര്‍ദവും വരെ ഓറല്‍ കാന്‍സറിനു കാരണമാകാം

spot_img
spot_img

നമ്മുടെ നാട്ടില്‍ ഇന്ന് പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കാണുന്ന കാന്‍സറാണ് വദനാര്‍ബുദം അഥവാ ഓറല്‍ കാന്‍സര്‍.

പുകയില ജന്യ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, മദ്യപാനം, ഒരുപാട് സമയം പൊരിവെയിലത്ത് പണിയെടുക്കുന്നവരില്‍, ചില വൈറസുകള്‍ കാരണം, പോഷകരഹിതമായ ആഹാരശീലങ്ങള്‍ കൊണ്ട്, വിഷാദവും മാനസിക സമ്മര്‍ദവും കൊണ്ടെല്ലാം ഇത് സംഭവിക്കുന്നു.

വായിലെ അര്‍ബുദത്തിന് മുന്നോടിയായി ചില വ്യതിയാനങ്ങള്‍ സാധാരണയായി കാണപ്പെടുന്നു. ഇവയെ പൂര്‍വാര്‍ബുദ അവസ്ഥകള്‍ എന്ന് പറയുന്നു. എത്ര മായ്ച്ചാലും മായാത്ത വെള്ളപ്പാടുകള്‍, ചുവന്ന പാടുകള്‍, മൂന്നാഴ്ചയിലേറെയായി ഉണങ്ങാതെ നില്‍ക്കുന്ന മുറിവുകള്‍ ഒക്കെ ശ്രദ്ധിക്കേണ്ടവയാണ്.

നിഷ്ക്രിയ പുകവലി അഥവാ Passive smoking വഴി നമ്മുടെ ചുറ്റുമുള്ളവരെയും ഗര്‍ഭസ്ഥ ശിശുവിനെയും വരെ പുകവലി ബാധിക്കുന്നു. അതു കൊണ്ടുതന്നെ പുകയില ഉപയോഗം ഉപേക്ഷിക്കാന്‍ ഇനി അമാന്തം പാടില്ല. ഓറല്‍ കാന്‍സര്‍ ക്യാംപുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക. വായില്‍ വ്യതിയാനം അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ദന്തഡോക്ടറെ കാണിച്ച് പരിശോധിപ്പിക്കുക. ബയോപ്‌സി വേണമെന്ന് നിര്‍ദ്ദേശിക്കുന്ന വേളയില്‍ അതിന് സഹകരിക്കുകയും വേണം.

എല്ലാ ദിവസവും വായ സ്വയം പരിശോധന നടത്തണം. ഓറല്‍ കാന്‍സര്‍ ക്യാംപുകളും അവബോധ ക്ലാസുകളും പരമാവധി പ്രയോജനപ്പെടുത്തണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments