Tuesday, April 16, 2024

HomeHealth and Beautyബ്രസീലില്‍ വാക്‌സിന്‍ സ്വീകരിച്ച 16 കരന്‍ മരിച്ചു, കുട്ടികള്‍ക്കുള്ള കുത്തിവെയ്പ് നിര്‍ത്തി

ബ്രസീലില്‍ വാക്‌സിന്‍ സ്വീകരിച്ച 16 കരന്‍ മരിച്ചു, കുട്ടികള്‍ക്കുള്ള കുത്തിവെയ്പ് നിര്‍ത്തി

spot_img
spot_img

സാവോപോളോ: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 16കാരന്‍ മരിച്ചതിനെ തുടര്‍ന്ന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കൗമാരക്കാരില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് ബ്രസീല്‍ നിര്‍ത്തിവെച്ചു. സാവോപോളോയില്‍ നടന്ന മരണത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കുത്തിവെപ്പെടുത്ത് എത്ര ദിവസത്തിന് ശേഷമാണ് മരണമെന്നോ കാരണമെന്താണെന്നോ അധികൃതര്‍ വിശദീകരിച്ചില്ല. വാക്‌സിനും 16കാരന്‍റെ മരണവും തമ്മില്‍ വല്ല ബന്ധവും ഉണ്ടേ എന്ന് അന്വേഷിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ അനുമതി നല്‍കിയിട്ടില്ലാത്ത വാക്‌സിന്‍ കൗമാരക്കാരില്‍ കുത്തിവെച്ചതായി ആരോഗ്യമന്ത്രി മാഴ്‌സലോ കൈ്വറോഗ പറഞ്ഞു. രാജ്യത്ത് ഫൈസര്‍ വാക്‌സിന്‍ മാത്രമാണ് കൗമാരക്കാരില്‍ കുത്തിവെക്കാന്‍ അനുമതിയുള്ളത്.

മരണവും വാക്‌സിനും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും കേസിനെ പറ്റി സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നും ഫൈസര്‍ പ്രസ്താവനയില്‍ അറിയിച്ചു. യു.എസിലും യൂറോപ്പിലും കൗമാരക്കാരില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചതാണെന്നും പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള എല്ലാ റിപ്പോര്‍ട്ടുകളും നിരീക്ഷിക്കുന്നുവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ ഒഴികെ 12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments