Thursday, March 28, 2024

HomeHealth and Beautyകമ്പിയിടാൻ പേടിയാണോ...നിരതെറ്റിയ പല്ലുകളെ നേരെയാക്കാൻ ഇൻവിസിബിൾ അലൈനർ

കമ്പിയിടാൻ പേടിയാണോ…നിരതെറ്റിയ പല്ലുകളെ നേരെയാക്കാൻ ഇൻവിസിബിൾ അലൈനർ

spot_img
spot_img

ഡോ തീർത്ഥ ഹേമന്ത് ചീഫ് ഡെന്റൽ സർജൻ, തീർത്ഥാസ് ടൂത് അഫയർ, ഏറ്റുമാനൂർ

പൊങ്ങിയതും നിരതെറ്റിയതുമായ പല്ലുകള്‍ നമ്മളില്‍ പലരുടേയും ചിരിയെ തടയാറുണ്ട്. നമുക്ക് ഇതിനറിയാവുന്ന ഏക പരിഹാരം എന്നത് പല്ലിന് കമ്പിയിടുക വേദന സഹിക്കുക എന്നതാണ്.കമ്പി ഇട്ടാൽ തന്നെയും അത് ചിരിയെ ബാധിക്കുന്നു എന്നത് പലരേയും ബുദ്ധിമുട്ടിലാക്കാറുണ്ട്.അതുകൊണ്ടു തന്നെ പലരുടെയും ആഗ്രഹമാണ് കമ്പിയിടാതെ പല്ലിന്റെ നിര ശരിയാക്കാന്‍ പറ്റുക എന്നത്.പല്ലിൽ കമ്പിയിടാതെ പല്ല് നേരെ ആകുമെന്നത് കേട്ട് അത്ഭുതപ്പെടേണ്ട.ദന്തൽ ചികിത്സ രംഗത്ത് ഏറ്റവും ആധുനികമായ ഒരു ചികിത്സാ രീതിയാണ് ഇൻവിസിബിൾ അലൈനേർ. പേര് പോലെ തന്നെ പല്ലിന്റെ പുറം ഭാഗത്തേക്ക് ദൃശ്യമാകാത്ത ക്ലിപ്പുകൾ ആണ് ഇവ. സൗന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്ന ആളുകള്‍ ഇപ്പോൾ കൂടുതലും ഉപയോഗിക്കുക ഇത്തരത്തിലുള്ള ക്ലിപ്പുകളെയാണ്.

ഇത് ആഹാര സമയത്തും ബ്രഷുപയോഗിക്കുമ്പോഴും അഴിച്ച് മാറ്റി കൃത്യമായ രീതിയില്‍ വായ കഴുകി വ്യത്തിയാക്കിയതിന് ശേഷം തിരികെ വെക്കാവുന്നതാണ് എന്നതാണ് ഏറ്റവും ആകർഷകം. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കൃത്യമായ അളവില്‍ തയ്യാറാക്കുന്ന ഇന്‍വിസിബിള്‍ അലൈനേര്‍സ് പല്ലിന് സാധാരണ നല്‍കുന്ന കമ്പിയേക്കാളും മികച്ച റിസള്‍ട്ടാണ് നല്‍കുന്നത്. ആഹാരം കഴിക്കുന്ന സമയത്തും ബ്രഷ് ചെയ്യുമ്പോഴും അനായാസമായി ഊരി വെക്കാനും തിരിച്ച് വെക്കാനും സാധിക്കുന്ന ഒന്നാണിത്. വേദന ഉണ്ടാകുമെന്ന പേടിയും വേണ്ട. വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്ന ഒന്നാണ് ഇൻവിസിബിൾ അലൈനേർ. മിനുസമാർന്ന പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. ഡെന്തല്‍ സ്‌പെഷ്യലിസിറ്റ് രോഗിയുടെ പല്ലിന്റെയും മോണയുടെയും സ്‌കാന്‍ എടുത്തതിന് ശേഷം ആ സ്‌കാന്‍ റിപ്പോര്‍ട്ട് ലാബിലേക്ക് അയക്കുകയും ലാബില്‍ ലാബ് ടെക്‌നീഷ്യനും ഓര്‍ത്തോഡോണ്ടിസ്റ്റും ചേര്‍ന്ന് ഡിസൈന്‍ ചെയ്ത് ഒരു സെറ്റ് ഓഫ് ട്രേ(set of tray) തയ്യാറാക്കുകയുമാണ് ചെയ്യുന്നത്. എത്ര സെറ്റ് ഓഫ് ട്രേ വേണമെന്നത് റിസൽട്ടിൽ നിന്നും ഡോക്ടറാണ് തീരുമാനിക്കുന്നത്. ഒരു സെറ്റ് ഓഫ് ട്രേ ഉപയോഗിക്കുന്നത് രണ്ടാഴ്ച്ചത്തേക്കാണ്.എത്ര ട്രേ വേണമെന്നും എത്ര ട്രേ ഉപയോഗിച്ചാല്‍ അവരുടെ പല്ല് ഭംഗിയാകുമെന്നും ഡോക്ടർക്ക് നേരത്തെ പറയാനാകും. .

എല്ലാ അപ്പോയിന്റ്‌മെന്റിനും എത്താന്‍ കഴിയാത്ത ആളുകള്‍,മെറ്റാലിക് ബ്രേസുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ദൂരെ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന ആളുകള്‍ തുടങ്ങിയവര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമാകും. മെറ്റാലിക് ബ്രേസുകളുമായി ( metallic braces) താരതമ്യ പ്പെടുത്തുമ്പോള്‍ വായ വളരെ വൃത്തിയായി സൂക്ഷിക്കാന്‍ അലൈനേഴ്‌സ് ഉപയോഗിച്ച് സാധിക്കും. ഏതു പ്രായക്കാര്‍ക്കും ഈ രീതി ഉപയോഗിച്ച് പല്ലുകളെ ഭംഗിയാക്കാന്‍ സാധിക്കും. പല്ലും മോണയും എല്ലും ആരോഗ്യകരമായ ഇരിക്കുന്ന അവസ്ഥയാണെങ്കില്‍ 14 വയസുമുതല്‍ തുടങ്ങി അങ്ങോട്ടുള്ള എല്ലാ പ്രായക്കാര്‍ക്കും ഈ ചികിത്സാരീതി ഉപയോഗിക്കാവുന്നതാണ്. ആഴ്ച്ചയില്‍ കൃത്യമായ ഇടവേളകളില്‍ മാറ്റിയിടുന്ന ഇന്‍വിസിബിള്‍ അലൈനേര്‍സ് ഒരു ഡെന്‍ന്റിസ്റ്റുമായിട്ടുള്ള കൂടിയാലോചനക്ക് ശേഷം മാത്രം വേണം ആവശ്യക്കാര്‍ തെരഞ്ഞെടുക്കാന്‍.

വിവരങ്ങൾക്ക് കടപ്പാട് ഡോ.തീർത്ഥ ഹേമന്ദ്, ചീഫ് ദന്തൽ സർജൻ,തീർത്ഥാസ് ടൂത്ത് അഫയർ,ഏറ്റുമാനൂർ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments