ഓസ്‌ത്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ചീര വാങ്ങിച്ച് കഴിച്ച നിരവധിപേര്‍ ആശുപത്രിയില്‍. ചീര കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിക്ടോറിയയില്‍ എട്ട് പേര്‍ക്കും ന്യൂ സൗത്ത് വെയില്‍സില്‍ 47 പേര്‍ക്കുമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ന്യൂ സൗത്ത് വെയില്‍സിലെ കോസ്റ്റ് കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചീര കഴിച്ചവര്‍ക്കാണ് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ലഹരി വസ്തുക്കള്‍ കഴിച്ചാലുണ്ടാവുന്ന തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇവരില്‍ കാണുന്നതെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു.
സംഭവത്തില്‍ ചീര വിതരണം ചെയ്ത കമ്ബനിയുടെ എല്ലാ സ്റ്റോക്കുകളും പിന്‍വലിക്കാന്‍ അധികൃര്‍ നിര്‍ദേശം നല്‍കി.