Sunday, February 16, 2025

HomeHealth and Beauty2025 ജനുവരി ഒന്ന് മുതല്‍ ജനറേഷന്‍ 'ബീറ്റ'; 'ബീറ്റാ കുഞ്ഞുങ്ങളുടെ' തലമുറയുടെ അഞ്ച് പ്രത്യേകതകള്‍

2025 ജനുവരി ഒന്ന് മുതല്‍ ജനറേഷന്‍ ‘ബീറ്റ’; ‘ബീറ്റാ കുഞ്ഞുങ്ങളുടെ’ തലമുറയുടെ അഞ്ച് പ്രത്യേകതകള്‍

spot_img
spot_img

പുതുവര്‍ഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. 2025ന്റെ തുടക്കം ഒരു പുതിയ തലമുറയെ കൂടിയാണ് നമുക്ക് സമ്മാനിക്കുന്നത്. ‘ജനറേഷന്‍ ബീറ്റ’ എന്നാണ് ഈ പുതിയ തലമുറ അറിയപ്പെടുക. 2025നും 2039നും ഇടയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ തലമുറയെയാണ് ജനറേഷന്‍ ബീറ്റ എന്ന് വിളിക്കുന്നത്.

ജനറേഷന്‍ ആല്‍ഫയുടെ പിന്‍ഗാമികളാണ് ജനറേഷന്‍ ബീറ്റ. 2010നും 2024നും ഇടയില്‍ ജനിച്ചവരാണ് ജനറേഷന്‍ ആല്‍ഫയില്‍പ്പെടുന്നത്. ജെന്‍ സീ (1996-2010), മില്ലേനിയല്‍സ് (1981-1996) എന്നിങ്ങനെയാണ് ആല്‍ഫ ജനറേഷന് മുമ്പുള്ള തലമുറകള്‍ അറിയപ്പെടുന്നത്.

ജനറേഷന്‍ ബീറ്റയുടെ അഞ്ച് പ്രത്യേകതകള്‍

1. ഡിജിറ്റല്‍ ലോകത്ത് ജനിച്ചുവീഴുന്ന ജനറേഷന്‍ ബീറ്റ കുഞ്ഞുങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും സ്മാര്‍ട്ട് ഡിവൈസുകളും പരമാവധി ഉപയോഗപ്പെടുത്തും. തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി അവര്‍ സാങ്കേതികവിദ്യയെ ഉപയോഗിക്കും.

2. ജനറേഷന്‍ ബീറ്റയുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിലും കാര്യമായ പരിവര്‍ത്തനങ്ങള്‍ സംഭവിക്കും.

3. കോവിഡ് മഹാമാരിയ്ക്ക് ശേഷമുള്ള കാലത്ത് ജനിക്കുന്ന ബീറ്റ ജനറേഷന് നിയന്ത്രണങ്ങള്‍ അധികം അനുഭവിക്കേണ്ടി വരുന്നില്ല.

4. നിരവധി സാമൂഹിക വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന ഒരു ലോകമായിരിക്കും ജനറേഷന്‍ ബീറ്റയുടേതെന്ന് ജനസംഖ്യ വിദഗ്ധനായ മാര്‍ക് മക്‌ക്രെന്‍ഡില്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം, ആഗോള ജനസംഖ്യ മാറ്റങ്ങള്‍, നഗരവത്കരണം, എന്നീ പ്രശ്‌നങ്ങള്‍ ജനറേഷന്‍ ബീറ്റയ്ക്ക് നേരിടേണ്ടിവരും.

ജനറേഷന്‍ ആല്‍ഫയെക്കാള്‍ വളരെ വ്യത്യസ്തമായിട്ടായിരിക്കും ജനറേഷന്‍ ബീറ്റ തങ്ങളുടെ ജീവിതം ആരംഭിക്കുകയെന്ന് ഗവേഷകനും എഴുത്തുകാരനുമായ ജേസണ്‍ ഡോര്‍സി പറഞ്ഞു. മില്ലേനിയല്‍സിന്റെയും ജെന്‍ സീയുടെയും മക്കള്‍ കോവിഡ് മഹാമാരിയ്ക്ക് ശേഷമുള്ള ഒരു ലോകത്തായിരിക്കും ജനിച്ചുവീഴുന്നത്. 22-ാം നൂറ്റാണ്ടിനെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇവര്‍ സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments