പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ ടവല്‍ മറന്നു വെച്ച് ഡോക്ടര്‍. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയില്‍ ആണ് സംഭവം നടന്നത്.
പ്രസവ ശേഷവും വയറുവേദനിക്കുന്നു എന്ന് യുവതി പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. വയറ് വേദനയുടെ കാരണം എന്താണെന്ന് പോലും പരിശോധിക്കാതെ അത് തണുപ്പു കാരണമാണെന്നു പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
വീട്ടിലെത്തിയ ശേഷവും വേദന ശമിക്കാതെ വന്നതോടെ യുവതി മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഈ ആശുപത്രിയിലെ പരിശോധനയിലാണ് യുവതിയുടെ വയറ്റില്‍ നിന്ന് ടവല്‍ കണ്ടെടുത്തത്. ഇതോടെ സംഭവം വലിയ വാര്‍ത്തയായി മാറുകയായിരുന്നു.
ശസ്ത്രക്രിയക്കിടെ അനാസ്ഥ കാട്ടിയ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. ഇതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.