Friday, February 3, 2023

HomeHealth & Fitnessഒരു തുള്ളി മദ്യം മതി ക്യാന്‍സര്‍ പിടിപെടാന്‍ : മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്‌ഒ

ഒരു തുള്ളി മദ്യം മതി ക്യാന്‍സര്‍ പിടിപെടാന്‍ : മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്‌ഒ

spot_img
spot_img

ജനീവ : മദ്യവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആരോഗ്യത്തിന് ഹാനികരമല്ലാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മദ്യത്തിന്‍റെ ഉപയോഗം വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ ക്യാന്‍സര്‍ സാധ്യതയും വര്‍ദ്ധിക്കുകയാണെന്ന് ഡബ്ല്യുഎച്ച്‌ഒ പറഞ്ഞു.

യൂറോപ്പിലെ അമിത മദ്യപാനം കാരണം 200 ദശലക്ഷം ആളുകള്‍ ക്യാന്‍സര്‍ അപകട സാധ്യതാ പട്ടികയിലാണെന്ന് സംഘടന അറിയിച്ചു.

കുറഞ്ഞതോ മിതമായതോ ആയ മദ്യത്തിന്‍റെ ഉപയോഗം പോലും യൂറോപ്യന്‍ മേഖലയില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌, ആഴ്ചയില്‍ 1.5 ലിറ്ററില്‍ കുറവ് വൈന്‍, 3.5 ലിറ്ററില്‍ കുറവ് ബിയര്‍ അല്ലെങ്കില്‍ 450 മില്ലിലിറ്ററില്‍ കുറവോ പോലും കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

മദ്യപാനം വന്‍കുടല്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവയുള്‍പ്പെടെ ഏഴ് ക്യാന്‍സറുകള്‍ക്ക് കാരണമാകുന്നു. എഥനോള്‍ ശരീരത്തിലെത്തുമ്ബോള്‍, പല പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുകയും അതുവഴി ക്യാന്‍സറിന് കാരണമാവുകയും ചെയ്യുന്നു. മദ്യം അടങ്ങിയ ഏത് പാനീയവും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments