Tuesday, April 16, 2024

HomeHealth & Fitnessഒരു മത്തങ്ങക്ക് വില നാല്‍പത്തിയേഴായിരം രൂപ!

ഒരു മത്തങ്ങക്ക് വില നാല്‍പത്തിയേഴായിരം രൂപ!

spot_img
spot_img

ഒരു മത്തങ്ങ വിറ്റു പോയത് നാല്‍പ്പത്തിയേഴായിരം രൂപയ്ക്ക് , പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല, എന്നാല്‍ സംഗതി സത്യമാണ്.

ഇത്തവണത്തെ ഓണാഘോഷം ആവേശമാക്കിയ മാറ്റിയ ഇടുക്കി മലയോരത്തെ കുടിയേറ്റ ഗ്രാമമായ ചെമ്മണ്ണാറില്‍ നടന്ന ജനകീയ ലേലത്തിലാണ് 5 കിലോയോളം തൂക്കം വരുന്ന മത്തങ്ങ നാല്‍പ്പത്തിയേഴായിരം രൂപക്ക് വിറ്റ് പോയത്.

സാധാരണ നടക്കാറുള്ള ലേലം വിളിയില്‍ മുട്ടനാടും പൂവന്‍ കോഴിയുമൊക്കെ പതിനായിരത്തിന് മുകളില്‍ ലേലം വിളിച്ച്‌ പോകാറുണ്ടെങ്കിലും മലയോരത്തിന്‍റെ വളക്കൂറുള്ള മണ്ണില്‍ വിളഞ്ഞ മത്തങ്ങാ ചരിത്രം സൃഷ്ടിക്കുന്നത് ഇതാദ്യമായിട്ടാണ്.

ലേലത്തില്‍ മത്തങ്ങയുടെ വില ഉയര്‍ന്ന് ആയിരങ്ങളും പതിനായിരങ്ങളും കടന്നതോടെ ജനകീയ ലേലത്തില്‍ പങ്കെടുക്കാന്‍ തടിച്ച്‌ കൂടിയ ആളുകളില്‍ ലേലം ഒരു ഹരമായി, ഒടുവില്‍ ആരോ സൗജന്യമായി സംഘാടകര്‍ക്ക് നല്‍കിയ മത്തങ്ങ നാല്‍പ്പത്തി ഏഴായിരം രൂപക്ക് വിറ്റു പോയി.

ഓണാഘോഷ ചിലവ് കണ്ടെത്താന്‍ സമ്മാന കൂപ്പണും സംഭാവനയും പിരിച്ച്‌ നെട്ടോട്ടമോടിയ സംഘാടകരും ഹാപ്പിയായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments