Friday, March 29, 2024

HomeHealth & Fitnessലോകത്ത് ഓരോ 44 സെക്കന്‍ഡിലും കൊവിഡ് മരണങ്ങളെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് ഓരോ 44 സെക്കന്‍ഡിലും കൊവിഡ് മരണങ്ങളെന്ന് ലോകാരോഗ്യ സംഘടന

spot_img
spot_img

ജനീവ: ലോകത്ത് ഓരോ 44 സെക്കന്‍ഡിലും കൊവിഡ് മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നു വ്യക്തമാക്കി ലോകാരോഗ്യ സംഘടന.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലായ ടെഡ്രോസ് അഥനോം ഗബ്രീഷ്യസാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ കുറവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ലോകം വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് നിരക്കുകളും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവുകളുണ്ട് .അതു വളരെയധികം പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഈ നില തുടരുമെന്ന് പറയാനാവില്ലെന്നും ഇത് അത്ര പെട്ടെന്നൊന്നും ഇല്ലാതാകില്ലെന്നും ടെഡ്രോസ് അഥനോം പറഞ്ഞു.

പ്രതിവാര കൊവിഡ് കണക്കുകള്‍ ഫെബ്രുവരി മുതല്‍ എണ്‍പതു ശതമാനത്തോളം കുറവു രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ആഴ്ച മുതല്‍ ഓരോ 44 സെക്കന്‍ഡിലും കൊവിഡ് മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പകരുന്നത് കുറയ്ക്കുന്നതിനും മരണ നിരക്ക് കുറയ്ക്കുന്നതിനും എല്ലാ ഗവണ്‍മെന്റുകള്‍ക്കും സ്വീകരിക്കാവുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ അടുത്തയാഴ്ച ലോകാരോഗ്യ സംഘടന പുറത്തിറക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments