Sunday, October 2, 2022

HomeHealth & Fitnessകാര്‍ ഗതാഗതക്കുരുക്കില്‍ ; ശസ്ത്രക്രിയ നടത്താന്‍ മൂന്ന് കി.മീ ഓടി ആശുപത്രിയിലെത്തി ഡോക്ടര്‍

കാര്‍ ഗതാഗതക്കുരുക്കില്‍ ; ശസ്ത്രക്രിയ നടത്താന്‍ മൂന്ന് കി.മീ ഓടി ആശുപത്രിയിലെത്തി ഡോക്ടര്‍

spot_img
spot_img

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ഡോക്ടര്‍ രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാന്‍ ഓടിയത് മൂന്ന് കിലോമീറ്റര്‍.

മണിപ്പാല്‍ ആശുപത്രിയിലെ ഡോ. ഗോവിന്ദ് നന്ദകുമാറാണ് വഴിമധ്യേ കാര്‍ ഉപേക്ഷിച്ച്‌ ഓടിയത്. കൃത്യസമയത്ത് ആശുപത്രിയിലെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമാക്കാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന സംഭവമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്.

ആശുപത്രിയിലെത്താന്‍ മൂന്ന് കിലോമീറ്റര്‍ മാത്രം ബാക്കി ഉള്ളപ്പോഴാണ് കാര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. സാധാരണ ഗതിയില്‍ ഇവിടെ നിന്ന് ആശുപത്രിയിലെത്താന്‍ 10 മിനിറ്റാണ് വേണ്ടത്. എന്നാല്‍, ഗൂഗിള്‍ മാപ്പ് നോക്കിയപ്പോള്‍, ഗതാഗതക്കുരുക്ക് കാരണം 45 മിനിറ്റ് ആവശ്യമാണെന്ന് കണ്ടു. തുടര്‍ന്ന് ഡോക്ടര്‍ കാര്‍ ഡ്രൈവര്‍ക്ക് കൈമാറി ഓടുകയായിരുന്നു.

ദിവസവും വ്യായാമം ചെയ്യുന്നതിനാല്‍ മൂന്ന് കിലോമീറ്റര്‍ ഓടാന്‍ ബുദ്ധിമുട്ട് ഉണ്ടായില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതിന് മുമ്ബും ബെംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ വാഹനം ഉപേക്ഷിച്ച്‌ ഡോ. ഗോവിന്ദ് നടന്നിട്ടുണ്ട്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആംബുലന്‍സുകള്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക പാതയില്ലാത്തത് ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments