Friday, April 19, 2024

HomeHealth & Fitnessകോവിഡ് വകഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാം: മുന്നറിയിപ്പ്

കോവിഡ് വകഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാം: മുന്നറിയിപ്പ്

spot_img
spot_img

ലണ്ടന്‍: കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി. പുതിയ തരംഗത്തിന്റെ സാഹചര്യവും സ്വഭാവവും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച്‌ പുതിയ തരംഗങ്ങളെ നേരിടാന്‍ സജ്ജമാകുമെന്നും ഇഎംഎ അംഗമായ മാര്‍കോ കാവല്‍റി പറഞ്ഞു. എന്നാല്‍ പുതിയ വകഭേദങ്ങളും തരംഗവും പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗത്തില്‍ കോവിഡ് വകഭേദങ്ങള്‍ക്ക് വ്യതിയാനം സംഭവിക്കുന്നത് തുടരുന്നുണ്ടെന്നും ഇഎംഎ വ്യക്തമാക്കി. കണക്കുകള്‍ പ്രകാരം യൂറോപ്പില്‍ ഒമിക്രോണ്‍ BA.5 വകഭേദം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മറ്റേതു വകഭേദത്തേക്കാള്‍ ഒമിക്രോണ്‍ BA2.75 അതിവേഗത്തില്‍ വ്യാപിക്കുന്നത് ഇഎംഎ ചൂണ്ടിക്കാട്ടി.

കോവിഡിനൊപ്പം ജീവിക്കുന്നു എന്നു കരുതി മഹാമാരി അവസാനിച്ചുവെന്ന് നടിക്കുകയല്ല എന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായ ടെഡ്രോസ് അഥനോ ഗബ്രേഷ്യസ് പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments