Thursday, December 1, 2022

HomeHealth & Fitnessപേവിഷ പ്രതിരോധ വാക്‌സിന്റെ ഗുണമേന്മ ഉറപ്പ് വരുത്തണം: ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

പേവിഷ പ്രതിരോധ വാക്‌സിന്റെ ഗുണമേന്മ ഉറപ്പ് വരുത്തണം: ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

spot_img
spot_img

ന്യൂഡല്‍ഹി: പേവിഷബാധ വാക്സിന്‍റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി.ടി. രവി കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്.

മനുഷ്യര്‍ക്കും നായ്ക്കള്‍ക്കും നല്‍കുന്ന പേവിഷബാധ വാക്സിനുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സമീപകാലത്തായി നായ്ക്കളുടെ കടിയേറ്റ നിരവധി പേര്‍ വാക്സിന്‍ സ്വീകരിച്ച ശേഷവും പേവിഷബാധയേറ്റ് മരിക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേരള പ്രവാസി അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. രാജേന്ദ്രന്‍ വെള്ളപ്പാലം, പ്രസിഡന്‍റ് അശ്വിനി നമ്ബറമ്ബത്ത് എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഇന്‍ട്രാഡെര്‍മല്‍ പേവിഷബാധ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച്‌ പഠിക്കാന്‍ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments