Tuesday, April 16, 2024

HomeHealth & Fitnessചെറിയ പനിക്ക് ആന്റിബയോട്ടിക്ക് വേണ്ട; ഐസിഎംആര്‍ മുന്നറിയിപ്പ്

ചെറിയ പനിക്ക് ആന്റിബയോട്ടിക്ക് വേണ്ട; ഐസിഎംആര്‍ മുന്നറിയിപ്പ്

spot_img
spot_img

ചെറിയ പനി, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍).

ആന്‍്റിബയോട്ടിക് മരുന്നുകള്‍ കുറിച്ചു നല്‍കുമ്ബോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ചെറിയ രോഗങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ആന്റിബയോട്ടുകള്‍ ഉപയോഗിക്കരുതെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു. ആന്റബയോട്ടിക്കുകള്‍ എപ്പോഴൊക്കെ ഉപോഗിക്കണമെന്നും എങ്ങനെ ഉപയോഗിക്കണം എന്നും ഐസിഎംആര്‍ കൃത്യമായി നിര്‍ദേശിക്കുന്നുണ്ട്.

അണുബാധ ഏതാണെന്ന് ഉറപ്പിക്കുന്നതിനു മുന്‍പ്, നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ആന്റിബയോട്ടിക്ക് നല്‍കരുതെന്നും ഐസിഎംആര്‍ പറഞ്ഞു. രോഗികള്‍ക്ക് അത്തരം മരുന്നുകള്‍ നല്‍കുമ്ബോള്‍ കൃത്യമായ സമയക്രമം പാലിക്കണമെന്നും ഐസിഎംആര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഓരോ സാഹചര്യങ്ങളിലും ആന്റിബയോട്ടിക് ഉപയോഗം എങ്ങനെ, എത്ര ഡോസ്, എത്ര ദിവസം തുടങ്ങിയ വിവരങ്ങള്‍ ഐസിഎംആര്‍ പുറത്തിറക്കിയ മാര്‍ഗരേഖയിലുണ്ട്.

ത്വക്ക് രോഗങ്ങള്‍, ശരീര കോശങ്ങളെ ബാധിക്കുന്ന അണുബാധകള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് അഞ്ച് ദിവസവും, സമൂഹ വ്യാപനത്തിലൂടെ ഉണ്ടാകുന്ന ന്യുമോണിയക്ക് അഞ്ച് ദിവസവും, ആശുപത്രി പോലുള്ള ആരോഗ്യ സംവിധാനങ്ങളില്‍ നിന്നും പകരുന്ന ന്യുമോണിയക്ക് എട്ടു ദിവസവുമാണ് ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കേണ്ടതെന്ന് ഐസിഎംആറിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments