രാജ്യത്ത് സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം. 2019 ല്‍ 6,95,072 ആയിരുന്നു രോഗബാധിതരുടെ എണ്ണമെങ്കില്‍ 2021 ആകുമ്ബോഴേക്കും അത് 730771 ആയി കൂടി. ഏറ്റവും കൂടുതല്‍ പേരെ ബാധിച്ചത് സ്തനാര്‍ബുദമാണ്. രണ്ടാമതായി തൊണ്ടയില്‍ പടരുന്ന കാന്‍സറും.
കേരളത്തിലും സ്തനാര്‍ബുദം ഒരു വെല്ലുവിളിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പാര്‍ലമെന്‍റില്‍ ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.