ഇന്ത്യന്‍ രുചിക്കൂട്ടുകളുടെ ഇഷ്ടക്കാരുടെ ലിസ്റ്റിലേക്ക് കോടീശ്വരൻ ഇലോണ്‍ മസ്‌കും. ചൊവ്വാഴ്ച, ട്വിറ്റര്‍ ഉപയോക്താവ് ഡാനിയല്‍, ബട്ടര്‍ ചിക്കന്‍,നാന്‍, റൈസ് എന്നിവയുടെ വായില്‍ വെള്ളമൂറുന്ന ചിത്രം പങ്കിട്ടിരുന്നു.’എനിക്ക് ഇന്ത്യന്‍ ഫുഡ് ഇഷ്ടമാണ്.വളരെ സ്വാദിഷ്ടമാണ്’ എന്നാണ് അദ്ദേഹം കുറിച്ചത്. ഇതിനു മറുപടിയായി മസ്‌ക് കുറിച്ചത് ‘സത്യം.’ എന്നാണ്.
ടെസ്‌ല സിഇഒയുടെ ഒറ്റവാക്കിലുള്ള മറുപടി ഇന്ത്യക്കാരും ഭക്ഷണപ്രേമികളും ഏറ്റെടുത്തിരിക്കുകയാണ്.ഒരു അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമില്‍ ഇന്ത്യന്‍ ഭക്ഷണത്തെ പുകഴ്ത്തിയതിന് പലരും അദ്ദേഹത്തിന് നന്ദി പറഞ്ഞു.