Thursday, April 25, 2024

HomeLifestyleTravelആഗോള ട്രാവല്‍ ആന്‍ഡ് ടൂറിസം ഉച്ചകോടി നവംബര്‍ 28 - ഡിസംബര്‍ 1 തീയതികളില്‍ റിയാദില്‍

ആഗോള ട്രാവല്‍ ആന്‍ഡ് ടൂറിസം ഉച്ചകോടി നവംബര്‍ 28 – ഡിസംബര്‍ 1 തീയതികളില്‍ റിയാദില്‍

spot_img
spot_img

ജിദ്ദ:’യാത്ര മെച്ചപ്പെട്ട ഭാവിയ്ക്ക് വേണ്ടി’ എന്ന തലവാചകത്തില്‍ അരങ്ങേറുന്ന ഇരുപത്തിരണ്ടാമത് ആഗോള ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ ഉച്ചകോടിയ്ക്ക് റിയാദ് ആതിഥ്യമരുളും.

റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് രാജ്യാന്തര കോണ്‍ഫറന്‍സ് സെന്ററില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്ന് വരെയാണ് ട്രാവല്‍ – ടൂറിസം ഉച്ചകോടി. വിനോദയാത്രാ രംഗത്തെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹാരങ്ങളും ചര്‍ച്ചയാവുന്ന പരിപാടിയുടെ മുന്നിലുള്ള പരിഗണനാ വിഷയങ്ങളും പങ്കെടുക്കുന്നവരെ സംബന്ധിച്ച സൂചനകളും അടങ്ങുന്ന കരട് പ്ലാന്‍ സംഘാടക സമിതി പുറത്തിറക്കി.

മഹാമാരി പിന്നിട്ട ലോകം ആഗ്രഹിക്കുന്നത് വിനോദസഞ്ചാര മേഖലയുടെ വീണ്ടെടുപ്പ് വേഗത്തിലാക്കലാണെന്ന വിലയിരുത്തലില്‍ അതിനുതകുന്ന പദ്ധ്വതികള്‍ക്കാണ് ഉച്ചകോടി രൂപം കാണുക. വെല്ലുവിളികള്‍ നേരിടാനുള്ള വിനോദ സഞ്ചാര മേഖലയുടെ കരുത്തും അതിനുള്ള വഴികളും ചര്‍ച്ചയാവും. ഭാവിയിലെ വിവിധ വെല്ലുവിളികള്‍ മുന്‍കൂട്ടിക്കണ്ട് അതിനെ അതിജീവിക്കലും സുസ്ഥിരത നിലനിര്‍ത്താന്‍ ഉതകുന്ന മാര്‍ഗങ്ങളും ആവിഷ്കരിക്കലും ഉച്ചകോടി പരിഗണിക്കുന്ന മുന്‍ഗണനാ വിഷയങ്ങളാണ്.

സൗദി അറേബ്യയില്‍ വിനോദ സഞ്ചാര മേഖല സമൃദ്ധിയുടെ പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിട്ടുള്ള സന്ദര്‍ഭത്തിലാണ് ആഗോള ടൂറിസം ഉച്ചകോടിയ്ക്ക് രാജ്യം ആതിഥ്യമരുളുന്നതെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments