മഴ പെയ്ത നേരം കുളിരായി ചാരെ
നീ വന്നണഞ്ഞൊരാ അനുരാഗ യാമം
മിഴിയിണകൾ തമ്മിൽ മൗനമായ് മെല്ലെ
പറയുന്നതെന്തോ… നീ എന്റെ സ്വന്തം
അനുരാഗമുതിരുന്നുവോ
കരളിന്റെ തീരങ്ങളിൽ
ഒരു മാത്ര അരികത്തണയാൻ
അലയുന്നു ഞാൻ.
നിഴലായി നിന്നിൽ അലിയാൻ
തനുതോറും ഒന്നായ് ചേരാൻ
തിരയുന്നു……. മനതാരിൽ
അനുരാഗ മുല്ലക്കൊടിയെ….
പലനാളായലയുന്നൊരാ..
പാതിരാ പുള്ളിൻ സ്വരമായ്
നിന്നെ എൻ മാറിൽചേർക്കാൻ
കാതോർത്തു ഞാൻ
നിറയുന്നു കണ്ണിൽ പതിവായ്
അഴലൂറും ആമ്പൽ ചേലിൻ
മധുവൂറും……… മൊട്ടാവാൻ
അണയുമോ നീഇന്നെന്നിൽ..