Saturday, April 19, 2025

HomeLiteratureകേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വൈശാഖനും കെ.പി ശങ്കരനും വിശിഷ്ടാംഗത്വം

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വൈശാഖനും കെ.പി ശങ്കരനും വിശിഷ്ടാംഗത്വം

spot_img
spot_img

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം ഡോ. ആര്‍.രാജശ്രീ, വിനോയ് തോമസ് എന്നിവര്‍ക്ക് ലഭിച്ചു. അന്‍വര്‍ അലിയുടെ ‘മെഹബൂബ് എക്‌സ്പ്രസ്’ എന്ന കൃതിക്കാണ് മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം. വൈശാഖനും പ്രഫ. കെ.പി.ശങ്കരനുമാണ് കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം.

50000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.കെ.ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.എ ജയശീലന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം. വി.എം. ദേവദാസിന്റെ ‘വഴി കണ്ടുപിടിക്കുന്നവര്‍’ ആണ് മികച്ച ചെറുകഥ. പ്രതീപ് മണ്ടൂറിന്റെ ‘നമുക്ക് ജീവിതം പറയാം’ ആണ് മികച്ച നാടകം.

യാത്രാവിവരണത്തിനുള്ള പുരസ്‌കാരം വേണുവിനും മികച്ച ആത്മകഥയ്ക്കുള്ള പുരസ്‌കാരം പ്രഫ. ടി.ജെ. ജോസഫ്, എം.കുഞ്ഞാമന്‍ എന്നിവര്‍ക്കും ലഭിച്ചു. രഘുനാഥ് പലേരിയുടെ ‘അവര്‍ മൂവരും ഒരു മഴവില്ലും’ ആണ് മികച്ച ബാലസാഹിത്യം.

അവാര്‍ഡുകള്‍ ഒറ്റനോട്ടത്തില്‍: കവിത: അന്‍വര്‍ അലി (മെഹബൂബ് എക്‌സ്പ്രസ്), നോവല്‍: ഡോ.ആര്‍.രാജശ്രീ ( കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത ), വിനോയ് തോമസ് (പുറ്റ്), ചെറുകഥ: വി.എം.ദേവദാസ് (വഴികണ്ടു പിടിക്കുന്നവര്‍), നാടകം: പ്രദീപ് മണ്ടൂര്‍ (നമുക്ക് ജീവിതം പറയാം), സാഹിത്യ വിമര്‍ശം: ആര്‍.അജയകുമാര്‍ (വാക്കിലെ നേരങ്ങള്‍ ), വൈജ്ഞാനിക സാഹിത്യം: ഡോ. ഗോപകുമാര്‍ ചോലയില്‍ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും ), ജീവചരിത്രം/ആത്മകഥ: (രണ്ടുപേര്‍ക്ക്) പ്രഫ.ടി.ജെ.ജോസഫ്(അറ്റുപോകാത്ത ഓര്‍മ്മകള്‍ ), എതിര് (എം.കുഞ്ഞാമന്‍ ), യാത്രാവിവരണം: വേണു (നഗ്‌നരും നരഭോജികളും) വിവര്‍ത്തനം: കായേന്‍ (ഷൂസേ സരമാഗു), അയ്മനം ജോണ്‍, ബാലസാഹിത്യം: രഘുനാഥ് പലേരി (അവര്‍ മൂവരും ഒരു മഴവില്ലും), ഹാസ സാഹിത്യം: ആന്‍ പാലി (അ ഫോര്‍ അന്നാമ്മ)

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍: ഐ.സി. ചാക്കോ അവാര്‍ഡ്: വൈക്കം മധു (ഇടയാളം അടയാളങ്ങളുടെ അദ്ഭുത ലോകം), സി.ബി. കുമാര്‍ അവാര്‍ഡ്: അജയ്പി. മങ്ങാട്ട് (ലോകം അവസാനിക്കുന്നില്ല), ശക.ആര്‍. നമ്പൂതിരി അവാര്‍ഡ്: ഫ്ര. പി.ആര്‍. ഹരികുമാര്‍ (ഏകാന്തം വേദാന്തം), കനകശ്രീ അവാര്‍ഡ് (കിങ് ജോണ്‍സ്), ഗീതാ ഹിരണ്യന്‍ അവാര്‍ഡ് (വിവേക് ചന്ദ്രന്‍ (വന്യം), ജി.എന്‍. പിള്ള അവാര്‍ഡ്( രണ്ടുപേര്‍ക്ക്) : ഡോ. പി.കെ. രാജശേഖരന്‍ (സിനിമ സന്ദര്‍ഭങ്ങള്‍), ഡോ. കവിത ബാലകൃഷ്ണന്‍ (വായന മനുഷ്യന്റെ കലാ ചരിത്രം), തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം: എന്‍.കെ. ഷീല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments