പൊന്നിൻ കതിർക്കുലയൊത്തുകൂടി
മുന്നിൽ നിരന്നു വിരുന്നൊരുക്കാൻ
മഞ്ഞ മലരുകൾ തോളിലേറ്റി
മഞ്ഞപ്പറവകൾ പാറിവന്നു
ഓണമായോണമായോണമായി
പാണനും വീണയും പാട്ടിലായി
കായും കനിയും സമൃദ്ധമായി
മേയും കിടാങ്ങൾക്കുമോണമായി
താരും തളിർത്തിരുവാതിരയും
തുള്ളലും തുമ്പി തുയിലുണർത്തും
ചെമ്പകം മുക്കുറ്റി മുല്ല തുമ്പ
ഇമ്പമാർനീടുന്നു പൂക്കളത്തിൽ
ചങ്ങാതിമാർ നമുകൊത്തുകൂടാം
ചിങ്ങ നിലാവിൻ തനിമതേടാം
ഓർമ്മതൻ ശീലുകൾ പങ്കുവെക്കാം
ഒരോ മനസ്സും തെളിഞ്ഞുകാണാം.
2.. ആയിരമായിരം നേർച്ച നേർന്നും
ആറാമതായവൾ പൂവണിഞ്ഞു
ആഘോഷമാക്കും തിരുവോണമെന്ന്
തിരുവാതിരക്കായി ഒത്തുചേർന്നു
തൃക്കേട്ടക്കാരി അണിഞ്ഞൊരുങ്ങി
തൃക്കാക്കരയിലന്നെത്തിടുമ്പോൾ
പൂരം പിറന്ന പുരുഷനെന്തേ
പൂരപ്പൊലിമക്ക് ചൊടുമാറ്റി.
- .നേരെവന്നു പറഞ്ഞൊരാൾ
ഒരു വിധം
ഒപ്പിച്ചു മാവേലിയെ
കാണാൻ
നല്ല രസം
നമുക്ക് വിലസാം
പൂരപ്പറമ്പൊക്കെയും
പാട്ടിൽ മങ്ങിമറഞ്ഞുപോകുമിരവി-
നാമോദമേറുന്ന പോൽ
വന്നാലും പ്രിയ മാനസ
രസഭാവമാകട്ടെ
ഓണോത്സവം.