ഇനി വളരാനില്ലെന്ന്
വളഞ്ഞിരിപ്പാണെന്ന്
ചുക്കിച്ചുളിഞ്ഞെന്ന്
ഉമ്മറത്തും
മുറ്റത്തെ മൂലയിലുമെന്ന്
ഇടയ്ക്കിടയ്ക്ക് വന്നു
തൊട്ടു നോക്കും
തട്ടി നോക്കും
മുട്ടി നോക്കും
എടുത്തു മാറ്റും
ചത്തോ
ജീവിച്ചിരിപ്പുണ്ടോ
എന്നായിരിക്കും.
ചാരുകസേര (രാജു കാഞ്ഞിരങ്ങാട്)
RELATED ARTICLES