Thursday, April 18, 2024

HomeLiteratureവയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്

വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്

spot_img
spot_img

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എഴുത്തുകാരന്‍ എസ് ഹരീഷിന്, ‘മീശ’ നോവലിനാണ് പുരസ്‌കാരം. മലയാള നോവലുകള്‍ തുടര്‍ന്നു പോരുന്ന രചനാ രീതിയിലും ഘടനയും വലിയ മാറ്റം നോവലില്‍ കാണാന്‍ കഴിയുമെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് ജൂറിയും എഴുത്തുകാരിയുമായ സാറാ ജോസഫ് പറഞ്ഞു.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. സാറാ ജോസഫ് , വി.കെ ജയിംസ്, വി രാമന്‍കുട്ടി എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം തെരഞ്ഞെടുത്തത്.

അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ആവിഷ്‌കരിച്ച നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരവേ, ക്ഷേത്ര വിശ്വാസികളുടെയും ചില ഹിന്ദു സംഘടനകളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് വിവാദ പശ്ചാത്തലത്തില്‍ പിന്‍വലിച്ചിരുന്നു. 2018ല്‍ ഡി.സി ബുക്‌സ് നോവല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു

മീശയുടെ ഇംഗ്ലീഷ് പരിഭാഷയായ മ്സ്റ്റാഷ് 2020-ല്‍ 25 ലക്ഷം ഇന്ത്യന്‍ രൂപ പാരിതോഷികമുള്ള ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments