പന്തളം: തിരക്കേറിയ എം.സി റോഡില്‍ കാട്ടുപന്നിയെ ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു.
ഇടിയുടെ ആഘാതത്തില്‍ പന്നി ചത്തുവീണു. പന്തളം കുരമ്ബാല പത്തിയില്പടി ജങ്ഷനില്‍ വ്യാഴാഴ്ച രാവിലെ ഒമ്ബതിനായിരുന്നു സംഭവം.
അടൂര്‍ ഭാഗത്തേക്ക് പോയ മണക്കാല എന്‍ജിനീയര്‍ കോളജിലെ പ്രഫ. ജോസ് മാത്യുവിന്റെ കാറില്‍ ഇടിച്ചശേഷം പന്നി ചത്തുവീഴുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതില് ഇടിച്ചുനിന്നു. കാര്‍ ഭാഗികമായി തകര്‍ന്നു