Friday, October 11, 2024

HomeLocal Newsമുന്‍ ഡിജിപി രാജ് ഗോപാല്‍ നാരായണ്‍ അന്തരിച്ചു

മുന്‍ ഡിജിപി രാജ് ഗോപാല്‍ നാരായണ്‍ അന്തരിച്ചു

spot_img
spot_img

തിരുവനന്തപുരം: മുന്‍ സംസ്ഥാന പോലീസ് മേധാവി രാജ് ഗോപാല്‍ നാരായണ്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് വൈകീട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏറെക്കാലം കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തിയശേഷം ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. 1988 ജൂണ്‍ 17 മുതല്‍ 1991 ജൂലൈ മൂന്നുവരെയാണ് സംസ്ഥാന പൊലീസ് മേധാവിയായി സേവനമനുഷ്ഠിച്ചത്. കോളിളക്കം സൃഷ്ടിച്ച ഉരുട്ടിക്കൊലപാതകം െ്രെകംബ്രാഞ്ച് ഡി.ഐ.ജിയായിരിക്കെ ഇദ്ദേഹമാണ് ആദ്യം അന്വേഷിക്കുന്നത്.

മൃതദേഹം ഞായറാഴ്ച രാവിലെയോടെ കവടിയാര്‍ ഇന്‍കംടാക്‌സ് ഓഫിസിനടത്തുള്ള അദ്ദേഹത്തിെന്‍റ വസതിയായ അശ്വതിയിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് ഒരുമണിക്ക് പുത്തന്‍കോട്ട ശ്മശാനത്തില്‍ സംസ്കാരചടങ്ങുകള്‍ നടക്കും.

ഭാര്യ: പരേതയായ തങ്ക് രാജ് ഗോപാല്‍: മക്കള്‍: ഡോ. ഗോപിനാഥ് നാരായണ്‍ (യു.കെ), ഡോ. സുചരിത (യു.കെ), രാജീവ് നാരായണ്‍ (യു.കെ) മരുക്കള്‍: ഡോ. ആശ രാമകൃഷ്ണന്‍, സുചേത.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments